Latest News

ശ്രദ്ധേയമാകുന്ന ചെസ് താരം

പയ്യന്നൂര്‍: തളിപ്പറമ്പില്‍ വെച്ച് നടന്ന കണ്ണൂര്‍ജില്ലാ അണ്ടര്‍ 17 ചെസ് ചാമ്പ്യന്‍ഷിപ്പ് ഓപ്പണ്‍ വിഭാഗത്തില്‍ നെയ്ക്കജ് എ.കെ. ചാമ്പ്യനായി. വിളയാംകോട് ഉറുസിലിന്‍ എട്ടാം തരം വിദ്യാര്‍ത്ഥിയാണ്. സംസ്ഥാന അണ്ടര്‍ 13 ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ ഈ താരം ക ണ്ണൂര്‍ജില്ലാ ഇന്റര്‍ സ്‌കൂള് ടീം ചെ സ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം കരസ്ഥമാക്കിയ വിദ്യാലയത്തിന്റെ ടീമിന്റെ ക്യാപ്ടനാണ്. നിരവധി ഓപ്പണ്‍ ചെസ് മത്സരങ്ങളില്‍ ചാമ്പ്യനായ നെയ്ക്കജ് ഫിഡേ അന്തര്‍ദേശീയ റേറ്റഡ് താരമാണ്. പരിയാരം മെഡിക്കല്‍ കോളേജിലെ ഡോ. അജിതത് കുമാര്‍#ം.കെ.-ഡോ. പത്മിനി സി. ദമ്പതികളുടെ മകനായ നെയ്ക്കജ് പഠിത്തത്തിലും ഒന്നാമനാണ്. സഹോദരന്‍ നീരജ് ജില്ലാ സബ് ജൂനിയര്‍ ചെസ് താരമാണ്.

No comments:

Post a Comment