Latest News

ചമതച്ചാല്‍ ഉപതിരഞ്ഞെടുപ്പ്: രാജിവെച്ച കോണ്‍ഗ്രസ് നേതാവ് ബി ജെ പി സ്ഥാനാര്‍ത്ഥി

പയ്യാവൂര്‍: പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ചമതച്ചാല്‍ ഉപതിരഞ്ഞെടുപ്പില്‍ കഴിഞ്ഞ ദിവസം രാജിവെച്ച കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടി സുരേഷ് മല്ലിശ്ശേരി ബിജെപി സ്ഥാനാര്‍ത്ഥി ആയി മത്സരിക്കും. കോണ്‍ഗ്രസ് അംഗമായിരുന്ന പൊക്ലി കുഞ്ഞിരാമന്‍ മ രണപ്പെട്ടതിനാലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തവണ യു.ഡി.എഫിന്റെ വിമത സ്ഥാനാര്‍ത്ഥിയുടെ ഡമ്മി ആയി മത്സരിച്ച ആളെ ഇക്കുറി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആയി തീരുമാനിച്ചതില്‍ പ്രതിക്ഷേധിച്ചാണ് സുരേഷ് മല്ലിശേരി രാജി വെച്ചത്.ബി ജെ പി വാതില്‍മടയില്‍ നടത്തിയ കണ്‍വെന്‍ഷനില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ വിനോദ് സ്ഥാനാര്‍ത്ഥി പ്ര ഖ്യാപനം നടത്തി. പയ്യാവൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ വി പ്രദീപ് അധ്യക്ഷനായിരുന്നു. ഇരിക്കൂര്‍ നിയോജക മണ്ഡലം പ്ര സിഡന്റ് കെ.ജെ മാത്യു ., ജില്ലാ കമ്മറ്റി അംഗം വി എന്‍ രവി, മഹിള മോര്‍ച്ച ജില്ലാ സെക്രട്ടറി വനജ മേലേടത്ത്, നിയോജക മണ്ഡലം പ്രസിഡന്റ് സ്വപ്ന മധു, എം ഐശശി, മേലേടത്ത് നാരായണന്‍, ഇ കെ ഗംഗാധരന്‍, മനോജ് പൊക്ലി, സഞ്ജു, രതീഷ്,സ്ഥാനാര്‍ത്ഥി സുരേഷ് മല്ലിശേരി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment