Latest News

ആതിരയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി; മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചു

ഉദുമ: കരിപ്പോടി കണിയാംപാടിയില്‍ നിന്നും കാണാതാവുകയും പിന്നീട് കണ്ണൂരില്‍ കണ്ടെത്തുകയും ചെയ്ത ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിരയെ പോലീസ് മജിസിട്രേറ്റിനു മുമ്പാകെ ഹാജരാക്കി. ഇന്നലെ രാത്രി ഒമ്പതര മണിയോടെയാണ് ബേക്കല്‍ പോലീസ് ആതിരയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (രണ്ട്)മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും മതപഠനത്തിനായി സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും പഠനം തുടരാനാണ് താത് പര്യമെന്നും യുവതി മജിസ്‌ട്രേറ്റിനെ അറിയിച്ചു. തത്കാലം മാതാപി താക്കളോടൊപ്പം പോകാന്‍ താത്പര്യമില്ലെന്നും ആതിര അറിയിച്ചു. ഇതേ തുടര്‍ന്ന് യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. ആതിരയ്ക്ക് സംരക്ഷകര്‍ ആരുമില്ലാത്തതിനാല്‍ പരവനടുക്കം മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്. അതേസമയം ആതിരയെ കണ്ട് മാതാപിതാക്കള്‍ നിലവിളിച്ചത് നാട കീയ രംഗങ്ങള്‍ സൃഷ്ടിച്ചു. മകളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഇവര്‍ ശ്രമം നടത്തിയെങ്കിലും ആതിരവഴങ്ങിയില്ല. മാതാപിതാക്കള്‍ അംഗീകരിക്കാന്‍ തയ്യാറാണെങ്കില്‍ പിന്നീട് പോകാന്‍ താത്പര്യമുണ്ടെന്ന് ആതിര പറയുന്നു. കണ്ണൂര്‍ ബസ് സ്റ്റാന്‍ ഡില്‍ നിന്നുംഇന്നലെ രാവിലെയാണ് ആതിരയെ അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സി ഐ വി.കെ വി ശ്വംഭ രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെത്തിയത്.
ഈ മാസം പത്തിനാണ് മതപഠനത്തിന് പോകുന്നുവെന്ന് ക ത്തെഴുതി വെച്ച ശേഷം ആതിര വീടുവിട്ടത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആതിരയെ കണ്ടെത്താന്‍ കഴിഞ്ഞ ത്. യുവതിയെ വനിതാ പോലീസിന്റെ സഹായത്തോടെ കസ്റ്റഡി യിലെടുത്ത് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ എത്തിക്കുകയും ഇവിടെ നിന്നും എസ് പി മൊഴി രേഖപ്പെടുത്തു കയുമായിരുന്നു. കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ആ തിര പോലീസിനോടും വെളിപ്പെടുത്തിയത്. ഇരിട്ടി സ്വദേശിനിയായ കൂട്ടുകാരിയുടെ വീട്ടിലാണ് ഇത്രയും നാള്‍ താന്‍ താമസിച്ചതെന്നും യുവതി വ്യക്തമാക്കിയിരുന്നു. ആതിരയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്ന വിവരമറിഞ്ഞ് നിരവധി പേര്‍ മജിസ്‌ട്രേറ്റിന്റെ വസതിക്കു മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഇവരുടെ തള്ളിക്കയറ്റം തടയുന്നതിന് എത്തിയ പോലീസ് സംഘം ലാ ത്തിവീശി പിന്തിരിപ്പിക്കുകയായിരുന്നു.

No comments:

Post a Comment