Latest News

പട്ടികജാതിക്കാരുടെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണം

പയ്യന്നൂര്‍: പട്ടികജാതിക്കാരുടെ മേല്‍സര്‍ഫാസി നിയമം ഉപയോഗിച്ചുള്ള ജപ്തി നടപടികള്‍ അടിയന്തിരമായി നിര്‍ത്തിവെക്കണമെന്ന് അംബേദ്കര്‍ജനരിഷത്ത് അടിയന്തിരയോഗം ആവശ്യപ്പെട്ടു. ഈ ആ വശ്യം ഉന്നയിച്ചുകൊണ്ട് കലക്‌ട്രേറ്റിലേക്ക് ആഗസ്ത് എട്ടിന് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും അടിയന്തിരയോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് രാജപ്പന്‍ ശ്രീകണ്ഠാപുരം, സംസ്ഥാന സെക്രട്ടറി അനീഷ് സ്വാമിമുക്ക്, ജില്ലാ സെക്രട്ടറി മനോഹരന്‍ കെ, കാസര്‍കോട് ജില്ലാപ്രസിഡണ്ട് ശ്രീനിവാസന്‍, സെക്രട്ടറി രാഘവന്‍ പി, ഭാസ്‌കരന്‍, ബീനമായ, സുഭാഷ് തലശ്ശേരി , സജിത്ത് എന്നിവരും സംബന്ധിച്ചു.

No comments:

Post a Comment