Latest News

പട്ടാപ്പകല്‍ ഷോറൂമില്‍ നിന്ന് ബൈക്ക് മോഷണം പോയി

പയ്യന്നൂര്‍: പട്ടാപ്പകല്‍ ഷോറൂമില്‍ സൂക്ഷിച്ച ബൈക്ക് മോഷണം പോയി.കണ്ണൂര്‍ സിഗ്നേച്ചര്‍ മോ ട്ടോര്‍ സിന്റെ കീഴില്‍ എടാട്ട് കണ്ണങ്ങാട്ട് ബസ് സ്റ്റോപ്പിന് പ്രവര്‍ ത്തിക്കുന്ന ആര്യാ മോട്ടോര്‍ സി ല്‍ വില്‍പനക്കായി വെച്ച പുതിയ സുസുകി വിക്‌സര്‍ എസ്.എഫ്. ബൈക്കാണ് മോഷണംപോയത്. ഇക്കഴിഞ്ഞ ശനിയാഴ്ച ബൈക്ക് വാങ്ങാന്‍ മുഖം പാതിമറച്ച നിലയിലെത്തിയ യുവാവ് കണ്ടോത്ത് താമസക്കാരന്‍ എന്ന് പരിചയപ്പെടുത്തുകയും ബൈക്ക് നോക്കി വെച്ച ശേഷം ചുമട്ട് തൊഴിലാളിയായ പിതാവിനെയും കൂട്ടി പിന്നീട് വരാമെന്ന് പറഞ്ഞ് മൊബൈല്‍ നമ്പറും നല്‍കുകയായിരുന്നു. തുടര്‍ന്ന് സെക്യൂരിറ്റി ജീ വനക്കാരന്‍ കടയുടെ പിന്നലേക്ക് പോവുകയായിരുന്നു. തിങ്കളാഴ്ച രാവിലെ സ്റ്റോക്ക് നോക്കിയപ്പോഴാണ് ഒരു ബൈക്ക് കാണാതായത് ശ്രദ്ധയില്‍ പെട്ടത്. സംശയം തോന്നിയ ജീവനക്കാര്‍ യുവാവ് നല്‍കിയ മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ഫോണ്‍ മലപ്പുറം തിരൂരുള്ള വ്യക്തിയാ ണ് ഫോണ്‍ എടുത്തത്രെ. ഷോറൂമില്‍ സിസിടിവി സ്ഥാപിച്ചിട്ടുണ്ടായിരുന്നില്ല. തുടര്‍ന്ന് കണ്ണൂര്‍ സി ഗ്നേച്ചര്‍ മോട്ടോര്‍സ് ചീഫ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍ കി. പോലീസ് കേസെടുത്ത് അ ന്വേഷണം ഊര്‍ജ്ജിതമാക്കി. മോ ഷണത്തിന് പിന്നില്‍ അന്തര്‍ സം സ്ഥാന വാഹന മോഷണ സം ഘമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.



No comments:

Post a Comment