Latest News

എസ്.എഫ്.ഐ പയ്യന്നൂര്‍ ഏരിയ പഠന ക്യാമ്പ്

പയ്യന്നൂര്‍: എസ്.എഫ്.ഐപയ്യന്നൂര്‍ ഏരിയ പഠന ക്യാമ്പ് കൊ ഴുമ്മല്‍ മാക്കീല്‍ ആഡിറ്റോറിത്തിലെ കെ വി സുധീഷ് നഗറില്‍ ടി വി രാജേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.എസ്.എഫ്.ഐ ഏരിയ പ്രസി ഡന്റ് ലജീഷ് എം കെ അധ്യക്ഷത വഹിച്ചു..കരി വെ ള്ളൂര്‍ -പെരളം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ എം രാഘവന്‍ എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ മനുരാജ് , ഏരിയ സെ ക്രട്ടറി എം വി ജിതിന്‍ അഞ്ജലി സന്തോഷ് എന്നിവര്‍ സംസാ രിച്ചു..സംഘടക സമിതി കണ്‍വീണര്‍ കെ സന്തോഷ് സ്വാഗതം പറ ഞ്ഞു.ഏരിയയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുംഇരുന്നൂറ് പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. മാര്‍ക്‌സിസത്തിന്റെ ബാലപാഠങ്ങള്‍ എന്ന വിഷയത്തില്‍ ടി ഐ മധുസൂദനനും ക്യാംപസ് സമരം സര്‍ഗാത്മകം എന്ന വിഷയത്തില്‍ സി എം വിനയചന്ദ്രന്‍ മാസ്റ്ററും വര്‍ഗീയതയുടെ വര്‍തതമാനങ്ങള്‍ എന്ന വിഷയത്തില്‍ സുനില്‍ കുന്നരുവും എസ്.എഫ്.ഐ ചരി ത്രത്തില്‍ നിന്ന് വര്‍ ത്തമാനത്തിലേക്ക് എന്ന വിഷയത്തില്‍ മുഹമ്മദ് സിറാജുംക്ലാസ്സുകള്‍ കൈകാര്യം ചെയ്യും.

No comments:

Post a Comment