Latest News

കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ പയ്യന്നൂര്‍ മേഖല വാര്‍ഷിക സമ്മേളനം

പയ്യന്നൂര്‍: കേരളത്തിലെ പ്രിന്റിംഗ് പ്രിന്റിംഗ് അനുബന്ധ വ്യവസാ യികളുടെ സഘടനയായ കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ പയ്യ ന്നൂര്‍ മേഖല വാര്‍ഷിക സമ്മേളനം പയ്യന്നൂര്‍ വൈശാഖ് ഹോട്ടലില്‍ നടന്നു. സമ്മേളനം കെ.പി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് സി ബി കൊടിയം കുന്നേല്‍ ഉദ്ഘാടനം ചെയ്തു. കെ.വി.വിജയകുമാര്‍ അധ്യക്ഷനായി. ദീര്‍ഘകാലമായി പ്രിന്റിംഗ് മേഖലയില്‍ സേവ ന മനുഷ്ടിച്ചവരെ ആദരിക്കുകയും അംഗങ്ങളുടെ മക്കളില്‍ എസ്. എ സ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ ത്ഥികളെ അനുമോദിക്കുകയും ചെയ്തു. കെ. വിനയ രാജ്, കെ.യു.വിജയ കുമാര്‍, എ.കെ ശ്രീജ, എം.പി ഇബ്രാഹിം, പി.കെ.കുഞ്ഞികൃഷ്ണന്‍, പ്രദീപ് .ജി, ദിലീപ് മെട്ടമ്മല്‍, എം.ജയദേവന്‍, പി.സുജിത്ത് കുമാര്‍, എം.പി.ഇബ്രാഹിം, എ.ടി. സൈ നുദ്ധീന്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.വി.വിജയകമാര്‍ (പ്രസിഡണ്ട്), പി. കെ.കുഞ്ഞികൃഷ്ണന്‍ (സെക്രട്ടറി), ദിലീപ് മെട്ടമ്മല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.



No comments:

Post a Comment