Latest News

ജനകീയ ഡോക്ടറെ ആദരിച്ചു

പയ്യന്നൂര്‍: ജനകീയ ഡോക്ടര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ആദരം എട്ടിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ മുഹമ്മദ് സാദിക്കിനെയാണ് എട്ടിക്കുളം ഗവ . ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആദരിച്ചത്. ഡോക്‌ടേഴ്‌സിന് ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ എന്‍.എം. അബ്ദുല്‍ അസീസ്, മുഹമ്മദ് പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി. പി.ടി.എ പ്രസിഡണ്ട് പി.വി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രഥമാധ്യാപിക ടി.വി അജിത, പി.വിഅനൂപ്, സുരേഷ് അന്നൂര്‍, മിനി എന്നിവര്‍ സംസാരിച്ചു. മഴക്കാലരോഗങ്ങളെക്കുറിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. നിഷാന്ത് ക്ലാസെടുത്തു.




No comments:

Post a Comment