Latest News

തൊഴില്‍ പരീശീലനം അപേക്ഷക്ഷണിച്ചു

പയ്യന്നൂര്‍: വനിതാ പോളി ടെക്‌നിക്കിന്റെ കീഴിലുള്ള സിഡിഐപി-2017-18 സ്‌കീമിന്റെ ഭാഗമായി വിവിധ സൗജന്യ തൊഴില്‍ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബ്യൂട്ടീഷ്യന്‍ (യുവശക്തി ആര്‍ട്‌സ ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, പലിയേരിക്കൊവ്വല്‍), അപ്പാരല്‍ ഡിസൈനിംഗ് (താവം പബ്ലിക് ലൈബ്രറി, ചെറുകുന്ന്, രഞ്ജിനി വായനശാല ആന്റ് ഗ്രന്ഥാലയം, കാര്യപ്പള്ളി), ഡ്രസ് മേക്കിംഗ് (റോട്ടറി ക്ലബ്ബ് പഴയങ്ങാടി), ഫാഷന്‍ ഡിസൈനിംഗ് ആന്റ് അപ്പാരല്‍ മേക്കിംഗ് (എ.കെ.ജി വായനശാല ഏഴിലോട്) താല്‍പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ആധാര്‍കാര്‍ഡിന്റെ കോപ്പി, ബിപിഎല്‍ ആണെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പിയും അപേക്ഷയോടൊപ്പം ഹാജരാക്കണം.
അപേക്ഷ ജൂലായ് പതിനഞ്ചിന് വൈകുന്നേരം നാല് മണിക്ക് മുമ്പായി പോളിടെക്‌നിക് സിഡിഐ.പി ഓഫീസിലോ മോല്‍പറഞ്ഞ സെന്ററുകളിലോ ഏല്‍പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പോളിടെക്‌നിക് സിഡി.ഐ.പി. ഓഫീസുമായോ 9847723161, 9847580641 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം.

No comments:

Post a Comment