Latest News

ഇതാണോ നിങ്ങള്‍ ആഗ്രഹിച്ച ബാങ്കിംഗ് നയം

അഹമ്മദാബാദിനടുത്ത് സനന്ദില്‍ നാനോപ്ലാന്റ് സ്ഥാപിക്കാന്‍ ടാറാക്ക്
ഗുജറാത്ത് സര്‍ക്കാര്‍ 558.58 കോടി രൂപ വായ്പ നല്‍കി. പലിശനിരക്ക് 0.1 ശതമാനം. കാലാവധി 20 വര്‍ഷം. യഥാര്‍ത്ഥത്തില്‍ പലിശരഹിതവായ്പ
തന്നെയാണിത്. ബാത്തിന്‍ഡയില്‍ റിഫൈനറി സ്ഥാപിക്കാന്‍ ലക്ഷ്മിമിറ്റലിന് പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയത് 1200 കോടി രൂപ. പലിശനിരക്ക് 0.1ശതമാനം.മറുവശത്ത് ഗ്രാമത്തിലെ പാവപ്പെട്ട സ്ത്രീ തന്റെ ഉപജീവനത്തിനായി ഒരു ആടിനെ വാങ്ങാന്‍ വിവിധ വാതിലുകള്‍ മുട്ടുന്നു. ഒടുവില്‍ ഒരു മൈക്രോഫിനാന്‍സ് കമ്പനി അയ്യായിരം രൂപ വായ്പ നല്‍കി. മൈക്രോഫിനാന്‍സ് കമ്പനികളില്‍ പലിശനിരക്ക് ഇരുപത്തിനാല് മുതല്‍ മുപ്പത്തിയാറ് ശതമാനം വരെയാണ് എന്ന് നാം ഓര്‍ക്കണം. ആഴ്ച തോറും തിരിച്ചടക്കണം. ടാറാക്കും ലക്ഷ്മി മിറ്റലിനും കോടികള്‍ നല്‍കിയത് 0.1 ശതമാനത്തിന്. അതുപോലെ ഈ പാവപ്പെട്ട സ്ത്രീക്കും 0.1 ശതമാനം നിരക്കില്‍ 5000 രൂപ ലഭ്യമായിരുന്നു എങ്കില്‍ അവരുടെ ജീവിതം വളരെയധികം മെച്ചപ്പെടുമായിരുന്നു. നാലോ അഞ്ചോ വര്‍ഷത്തെ കാലാവധി മതിയാകുമായിരുന്നു. ബാങ്കുകളില്‍ നിന്നും ചെറുകിട വായ്പകള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായി. രാജ്യസഭയില്‍ ബി ജെ പി എം.പി. ആയിരുന്നു വിജയ്മല്യ- മദ്യരാജാവ്, വിമാന കമ്പനി ഉടമ. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും ഒമ്പതിനായിരം കോടി രൂപ വാങ്ങി
തിരിച്ചടക്കാതെ ഒരു സുപ്രഭാതത്തില്‍ കേന്ദ്ര ഭരണാധികാരികളുടെ ഒത്താശയോടെ ലണ്ടനില്‍ സുഖവാസത്തിന് ചേക്കേറി. ലണ്ടനില്‍ സുഖവാസം
തുടരുന്നതിനിടെ അറസ്റ്റ് നാടകം പൊതുമേഖലാ ബാങ്കുകളെ പറ്റിച്ച് സസുഖം വാഴുന്ന വമ്പന്മാര്‍ പലരുണ്ട്. എല്ലാവര്‍ക്കും ഒത്താശ ചെയ്യുന്നത് കേന്ദ്രം വാഴുന്നവരും.Winsome Diamonds and Jewellary  യുടെ പഴയ പേര് Su Raj Diamondsഎന്നായിരുന്നു. 2014 ല്‍ ഈ കമ്പനിയുടെ ഓഫീസുകള്‍ സി ബി ഐപരിശോധിച്ചു.2014 മാര്‍ച്ച് മുപ്പത്തിയൊന്നിന്
അവസാനിച്ച ധനകാര്യ വര്‍ഷത്തെ കമ്പനിയുടെ സാമ്പത്തികരേഖ
(Financial Statement)  പ്രകാരം ഈ കമ്പനിയുടെ ഓഫീസുകള്‍ സി ബി ഐ റെയ്ഡ് ചെയ്തതായും ഈ വിഷയത്തില്‍ കമ്പനി സി ബി ഐ ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു എന്ന് പരസ്യമായി സമ്മതിക്കുന്നു. മൂന്നുവര്‍ഷങ്ങള്‍ പിന്നിട്ടതിനുശേഷം 2017 ഏപ്രില്‍ അഞ്ചിന് Winsome Diamonds നെതിരെയും അനുബന്ധ കമ്പനികള്‍ക്കെതിരെയും സി ബി ഐ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബാങ്കുകളില്‍ നിന്നും വന്‍തുക വായ്പ വാങ്ങി തിരിച്ചടക്കാത്ത സാഹചര്യത്തില്‍
ബാങ്കുകളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു 2014 ലെ സി ബി ഐ റെയ്ഡ്.
എന്നാല്‍ 2014 മെയ് മാസത്തില്‍ നടന്ന ഭരണമാറ്റം Winsome Diamonds നെ മൂന്ന് വര്‍ഷം കാത്തു രക്ഷിച്ചു. പൊതുമേഖലാ ബാങ്കുകളെ എല്ലാ
രീതിയിലും തകര്‍ക്കുന്ന നയങ്ങളാണ് മോഡി സര്‍ക്കാര്‍ തുടരുന്നത്.
2011ല്‍ പതിനാല് ബാങ്കുകളില്‍ നിന്നായി 3420 കോടി രൂപയാണ് Winsome Diamonds  കൈപ്പറ്റിയത്. 2012 ആദ്യപാദത്തില്‍ ആകെ വായ്പ 4617 കോടി രൂപയായി വര്‍ധിച്ചു. മൂന്ന് കമ്പനികളുടെ പേരിലാണ് വായ്പ വാങ്ങിയത്.
 Winsome Diamonds and Jewellary  4366 കോടി 1932 കോടി Suraj  Diamonds ഇരുന്നൂറ്റിയെണ്‍പത്തി മൂന്ന് കോടി ഈ വായ്പയുടെ നിബന്ധനകള്‍ പ്രകാരം കമ്പനികള്‍ വിദേശ ബാങ്കുകളില്‍ നിന്ന് വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ഇന്ത്യന്‍ ബാങ്കുകള്‍ തിരിച്ചടക്കുമെന്നാണ് വ്യവസ്ഥ. ഇന്ത്യന്‍ ബാങ്കുകള്‍ പുറത്തിറക്കിയ Stand by letter of Credit (SBLC) പ്രകാരംtandard Chartered London, Scotia bank തുടങ്ങിയ ബാങ്കുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ബാങ്കുകള്‍ ജാമ്യം നില്‍ക്കുകയായിരുന്നു.
വായ്പകള്‍ കൈപ്പറ്റിയ ശേഷം ജതിന്‍ മേത്ത കമ്പനിയുടെ ഡയരക്ടര്‍ സ്ഥാനം ഒഴിയുന്നു. 2012 ആഗസ്ത് പതിമൂന്നിന് Forever Precious Diamond കമ്പനി ഡയരക്ടര്‍ സ്ഥാനം രാജിവെച്ചു. 2012 നവംബര്‍ ഒമ്പതിന്Winsome Diamonds and Jewellary ഡയരക്ടര്‍ സ്ഥാനവും രാജിവെച്ചു. വിദേശ ഇടപാടുകളില്‍ വന്ന നഷ്ടമാണ് ബാങ്ക് വായ്പ തിരിച്ചടക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ എത്തിച്ചതെന്നാണ് ജതിന്‍ മേത്തയുടെ വിശദീകരണം.
2013 പകുതിയോടെ ഈ കമ്പനി ബാങ്കുവായ്പ തിരിച്ചടക്കാതായി.
2013 ഒക്‌ടോബറില്‍ ബാങ്കുകള്‍ ഈ കമ്പനിയുടെ ബോധപൂര്‍വ്വം തിരിച്ചടക്കാത്ത പട്ടികയില്‍ പെടുത്തി. 2014 ആദ്യം ബാങ്കുകള്‍ സി ബി ഐ യെ സമീപിച്ചു. സി ബി ഐയും ബോംബെ പോലീസിന്റെEconomic Offence Wing  ഉം ചേര്‍ന്ന് കമ്പനിയുടെ രേഖകള്‍ പരിശോധിച്ചു. 2014ലെ ഭരണമാറ്റം
തുടര്‍പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.ഇന്ത്യയിലെ
പൊതുമേഖലാ ബാങ്കുകളില്‍ നിഷ്‌ക്രിയ ആസ്തി പെരുകുന്നതില്‍ സുപ്രീംകോടതി ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. കുടിശ്ശിക വരുത്തിയവരുടെ പേരുകള്‍
പ്രസിദ്ധീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോടതി പരാമര്‍ശങ്ങള്‍ പിന്നിടുമ്പോള്‍ ജതിന്‍ മേത്ത രാജ്യം വിടുന്നു. ജതിന്‍ മേത്ത കരീബിയന്‍ ദ്വീപിലെ St.Kitts and Nevis പൗരത്വം എടുത്തു. നികുതിവെട്ടിപ്പിന് പേരു കേട്ട രാജ്യമാണിത്. ഇന്ത്യയിലേക്ക് ജതിന്‍ മേത്തയെ എത്തിക്കുക അസാധ്യമായിരിക്കും എന്നാണ് സൂചനകള്‍.ബ്രിട്ടണിലെ കമ്പനികളെ നിയന്ത്രിക്കുന്ന കമ്പനി രജിസ്ട്രാറുടെ രേഖകള്‍ പ്രകാരം ജതിന്‍ മേത്ത സെറ്റ് കിറ്റ്‌സിലെ പൗരനാണ്. ബ്രിട്ടണിലെ iamond Distributers  Company (UK) Limited ഉടമസ്ഥന്‍. 2016 ആഗസ്ത് ഒന്നാം തീയതിയാണ് കമ്പനി നിലവില്‍ വന്നത്. രേഖകള്‍ പ്രകാരം മേത്തയുടെ വിലാസം I Bell Street, 2nd Floor, London, England, NWISBY


No comments:

Post a Comment