പയ്യന്നൂര്‍/തലശ്ശേരി: ഭാര്യയേയും കുഞ്ഞിനെയുമൊപ്പം പയ്യന്നൂരിലെ ലോഡ്ജില്‍ മുറിയെടുത്ത ശേഷം ഭര്‍ത്താവ് ഭാര്യയെ മുറിയില്കൊലപ്പെടുത്തിയ കേസില്‍ വിധി ഉച്ചക്കുശേഷം.2010 ജനുവരി ഇരുപത്തിരണ്ടിനാണ് കേസിനാസ്പദമായ സംഭവം.
കണ്ണൂര്‍ കാട്ടാമ്പള്ളിയിലെ അമ്പന്‍ഹൗസില്‍ രവീന്ദ്രന്റെ മകള്‍ രമ്യയെ(26)യാണ് ഭര്‍ത്താവ് കണ്ണൂര്‍ അഴീക്കോട് പാലോട്ടുവയലില്‍ ഷമ്മികുമാര്‍ പയ്യന്നൂര്‍ സെന്ട്രല്ബസാറിലെ ലോഡ്ജ് മുറിയില്‍ കൊലപ്പെടുത്തിയ ശേഷം ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കെട്ടിത്തൂക്കി കുട്ടിയുമായി കടന്നുകളഞ്ഞത്.
കുട്ടിയെ അതിരാവിലെ രമ്യയുടെ വീട്ടിലെത്തിച്ച് കടന്നുകള ഞ്ഞ ഷമ്മികുമാര്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ സുഹൃത്തിന്റെ വിദേശത്തെ കമ്പനിയില്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു.രമ്യയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ഷമ്മികുമാറിന്റെ മാതാവ് പത്മാവതി(70), സഹോദരന് രതീഷ് കുമാര്‍(58)എന്നിവരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഷമ്മികുമാറിനെ നാട്ടിലെത്തിക്കാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടുകയായിരുന്നു.
തുടര്‍ന്ന് സി.ഐ അബ്ദുള്റഹീമും സംഘവും വിദേശത്ത് നിന്നും അറസ്റ്റ് ചെയ്ത് ഇയാളെ പയ്യന്നൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തലശ്ശേരി ജില്ലാകോടതിയില്‍ വിചാരണ പൂര്‍ത്തിയായ കേസിലാണ് ഇന്ന് വിധി പറയുന്നത്.
വിദേശത്തുനിന്ന് നാട്ടിലെത്തിയ ഷമ്മികുമാര്‍ ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയം തോന്നി ഇളയ കുഞ്ഞിനെയും ഭാര്യക്കുമൊപ്പം പയ്യന്നൂരിലെ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു.
ലോഡ്ജ് മാനേജരുള്‍പ്പെടെ നിരവധി സാക്ഷികള്‍ ഷമ്മികുമാറിനെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ തിരിച്ചറിഞ്ഞിരുന്നു.
കൊലപാതകം, ഗാര്ഹികപീഡ നം, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ്പ്രതികള്ക്കെതിരെ പോലീസ്ചുമത്തിയിരുന്നത്.

No comments:
Post a Comment