Latest News

പയ്യന്നൂരില്‍ സമാധാനം പുനഃസ്ഥാപിക്കണം-മുസ്ലിംലീഗ്

പയ്യന്നൂര്‍: പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ സി.പി.എം-ബി.ജെ.പി സംഘര്‍ഷവും തീക്കളിയും അവസാനിപ്പിക്കാന്‍ നേതൃത്വം തയ്യാറാവണമെന്നും അണികളോട് ആയുധം തഴെ വെക്കാന്‍ ആവശ്യപ്പെടണമെന്നും മുസ്ലിംലീഗ് നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വീടുകള്‍ക്ക് നേരെയുള്ള അക്രമങ്ങളെ ഒരുനിലയ്ക്കും ന്യായീകരിക്കാന്‍ കഴിയില്ല. പയ്യന്നൂരിലെ ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാനും സ്വന്തം വീടുകളില്‍ കിടന്നുറങ്ങാനുമുള്ള സാഹചര്യമുണ്ടാക്കേണ്ടത് രാഷ്ട്രീയ നേതൃത്വങ്ങളുടെ ഉത്തരവാദിത്വമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. അകാമത്തില്‍ തകര്‍ന്നവീടുകളും സ്ഥാപനങ്ങളും മുസ്ലിംലീഗ് നേതാക്കള്‍സന്ദര്‍ശിച്ചു. കെ.ടി.സഹദുല്ല, എം. അബ്ദുല്ല, കെ.കെ അഷ്‌റഫ്, പി.എം. ലത്തീഫ്, കെ.സി ഖാദര്‍,കെ.സി. മുസ്തഫ, കെ ഖലീല്‍, കെ.സി അഷ്‌റഫ്, എസ്. ഖാദര്‍, സി.സി സുലൈമാന്, പി.കെ. ശബീര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment