Latest News

ഭാഷാന്യൂനപക്ഷങ്ങളില്‍ മലയാളം അടിച്ചേല്‍പ്പിക്കരുത്

കാഞ്ഞങ്ങാട്: കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളഭാഷ നിര്‍ ബന്ധമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുമ്പോള്‍ കാസര്‍കോട് ജില്ലയിലെ മലയാളം മാതൃഭാഷയല്ലാത്ത ഭാഷാ ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുത്ത് കൊണ്ടാവണമെന്ന് യുവകലാസാഹിതി ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ഭാഷാ ന്യൂനപക്ഷങ്ങളെ വിശ്വാസ ത്തിലെടുക്കാതെ മലയാള ഭാഷ അവരെ അടിച്ചേല്‍പ്പിച്ചാല്‍ വ്യത്യ സ്ത ഭാഷാവിഭാഗങ്ങള്‍ക്കിടയില്‍ നിലവിലുള്ള സൗഹൃദം ഇല്ലാ താവും. സമൂഹത്തെ ഭിന്നിപ്പിക്കുന്നവര്‍ ഇതില്‍ സന്തോഷിക്കും. സപ ്ത ഭാഷാ സംഗമഭൂമിയായ ജില്ലയുടെ സാംസ്‌കാരിക സവിശേഷത കള്‍ തിരിച്ചറിയാതെ ഒന്നും ചെയ്യരുത്. ഭാഷാപരമായഭിന്നതയും വിവേചനവും ഒഴിവാക്കാന്‍ ഭാഷാ ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്ന ഉചിതമായ ഭേദഗതികളോടെ മാത്രം ഉത്തരവ് ജില്ല യില്‍ നടപ്പിലാക്കുന്നതാണ് അഭികാമ്യമെന്നും യോഗം ചൂണ്ടികാ ണിച്ചു. ജില്ലാ കമ്മറ്റി യോഗത്തില്‍ പ്രസിഡണ്ട് ഡോ. വിപിന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വ.ഗോപി കോട്ടച്ചേരിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ജില്ലാ സെ ക്രട്ടറി ജയന്‍ നീലേശ്വരം ജില്ലാ സമ്മേളന റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. സുനില്‍കുമാര്‍ കരിച്ചേരി, ബാലകൃഷ്ണന്‍ പട ന്നക്കാട്, ഉദിനൂര്‍ സുകുമാരന്‍, ഷാജഹാന്‍ തൃക്കരിപ്പൂര്‍, ജെ. സനല്‍ ലാല്‍, രാജേഷ് ബേനൂര്‍, ഡോ. പി. പ്രശാന്ത്, ഡോ.ഇ.ദേവാനന്ദ് കെ.മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു. ആഗസ്ത്അഞ്ച് ആറ് തീയതികളില്‍ തൃശൂരില്‍ വെച്ച് നടക്കുന്ന യുവകലാസാഹിതി സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും കാ സര്‍കോട് ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ യൂണിറ്റുകള്‍ രൂപീ കരിക്കാനും ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.

No comments:

Post a Comment