Latest News

സമാധാന ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

 തിരുവനന്തപുരത്തേത്ത് അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവം; 
ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുമെന്ന് മുഖ്യമന്ത്രി
തിരു: സി.പി.ഐ.എമ്മിന്റേയും ബി.ജെ.പിയുടേയും ആര്‍.എസ്. എസിന്റേയും നേതാക്കള്‍ പങ്കെടുത്ത സമാധാന ചര്‍ച്ച പൂര്‍ത്തിയാ യി.നേരത്തെ ഉണ്ടായ യോഗങ്ങളില്‍ തീരുമാനിച്ച കാര്യങ്ങള്‍ ആവര്‍ത്തിച്ച് ഉറപ്പിച്ചെന്നും ഒരു തരത്തിലുള്ള അക്രമസംഭവങ്ങളും ഇനി ഉണ്ടാകരുത് എന്ന് ചര്‍ച്ചയില്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.രണ്ടുകൂട്ടരും രണ്ട് വിഭാഗത്തിന്റേയും അണികളെ ഇതുമായി ബന്ധപ്പെട്ടുള്ള ബോധവത്ക്കരിക്കാന്‍ നടപടി കള്‍ സ്വീകരിക്കും. എല്ലാ വിധ അക്രമസംഭവങ്ങളില്‍ നിന്നും ബന്ധപ്പെട്ട അണികള്‍ ഒഴിഞ്ഞു നില്‍ക്കുന്നതിന് ആവശ്യമായ ജാഗ്രത രണ്ടുകൂട്ടരും പാലിക്കേണ്ടതാണെന്നും പിണറായി പറഞ്ഞു.നേരത്തെ തീരുമാനിച്ചതുപോലെ ഏതെങ്കിലും തരത്തിലുള്ള സംഭ വങ്ങളുടെ മേലെ പാര്‍ട്ടി ഓഫീസുകളോ സംഘടനാ ഓഫീസുകളോ അതുപോലെ തന്നെ വീടുകളോ ആക്രമിക്കാന്‍ പാടില്ല എന്നും തീരുമാനിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് അത്യന്തം നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടായതെന്നുംഇവിടെയുള്ള പല കൗണ്‍സിലര്‍മാരുടേയും വീടു കള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ടെന്നും ബി.ജെപിയുടെ ഓഫീസിന് നേരെയും കോടിയേരിയുടെ വീടിന് നേരെയുമുള്ള ആക്രമണം അപലപനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ നേരത്തെ തന്നെ ഒഴിവാക്കാന്‍ തീരു മാനിച്ചിരുന്നതാണ്. ആ തീരുമാനത്തിന് ശേഷവും ഇത്‌പോലുള്ള സം'വങ്ങള്‍ നടന്നതിനെ പൊതുവില്‍ അപലപിക്കുകയാണ് ചെയ്യു ന്നത്. ഇനി മേലില്‍ ഇത്തരം കാര്യങ്ങള്‍ അവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത പാലിക്കും. അതോടൊപ്പം തന്നെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായ പ്രദേശത്ത് ഉ'യകക്ഷി ചര്‍ച്ച നല്ലതായിരിക്കുമെന്നും ചര്‍ച്ചയില്‍ അഭിപ്രാം ഉയര്‍ന്നു.
തിരുവനന്തപുരത്തും കണ്ണൂരിലും കോട്ടയത്തും ഇത്തരം ഉഭയ കക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നും തിരുവനന്തപുരത്തുണ്ടായ സംഭ വങ്ങളുടെ മേലെ സര്‍വകക്ഷി യോഗം ചേരണണെന്ന അഭിപ്രായം ഉയര്‍ന്നതിന്റെ ഭാഗമായി ആറാം തിയതി സര്‍വകക്ഷി യോഗം ചേ രുമെന്നും പിണറായി പറഞ്ഞു.
അതേസമയംരാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളുമായി തലസ്ഥാനത്ത് നട ക്കുന്ന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.
സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവ ര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞ് മുഖ്യമന്ത്രി ക്ഷുഭിതനാവു കയായിരുന്നു. കടക്കൂ പുറത്ത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം.
ഇതോടെ മുറിയില്‍ നിന്നും ക്യാമറാമാന്‍മാര്‍ ഉള്‍പ്പെടെ എല്ലാ മാധ്യമപ്രവര്‍ത്തകരും പുറത്തിറങ്ങുകയും ചെയ്തു. സാധാരണ ഗതി യില്‍ സമാധാന ചര്‍ച്ച നടക്കുമ്പോള്‍ നേതാക്കള്‍ ഒരുമിച്ചിരിക്കുന്ന ചിത്രം പകര്‍ത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാറാണ് പതിവ്. എന്നാല്‍ ചര്‍ച്ച തുടങ്ങുന്നതിന് മുന്‍പ് തന്നെ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിടുകയായിരുന്നു. മുഖ്യ മന്ത്രിയും കോടിയേരിയും ഒന്നിച്ചായിരുന്നു സമാധാന ചര്‍ച്ചക്കായി എത്തിയത്.


No comments:

Post a Comment