Latest News

റോഡ് ശുചീകരണംനടത്തി

പയ്യന്നൂര്‍: കേരള റോഡ് ആക്‌സിഡന്റ്‌സ് അവര്‍നസ്സ് ഫോറം പയ്യന്നൂരും, സി.കെ.ബി കലാക്ഷേത്രം കണ്ടങ്കാളിയും സംയുക്തമായി റോഡ് മലിനീകരണ ശുചീകരണം നടത്തി. കണ്ടങ്കാളി പോസ്റ്റോഫീസിന് പരിസരത്ത് ചേര്‍ന്ന പ്രവൃത്തി ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ നിര്‍വ്വഹിച്ചു. അഡ്വ. കെ.പി സന്തോഷ് കുമാര്‍ അധ്യക്ഷനായിരുന്നു.ക്രാഫ് സംസ്ഥാന കോര്‍ഡിനേറ്റര്‍ ബാബു ടി.വി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രസിദ്ധ സിനിമാ സംവിധായകന്‍ ജയന്‍ പൊതുവാള്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ. സെബാസ്റ്റ്യന്‍, നൗഷാദ് പെരുമ്പ, റഹീം മണിയറ, വിജയന്‍ കോറോം, ചന്ദ്രന്‍ കാഞ്ഞങ്ങാട്, എന്നിവര്‍ നേതൃത്വം നല്‍കി. കൗണ്‍സിലര്‍മാരായ പ്രീത പി, ഉഷാദാമോദരന്‍, പ്രസീതപി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കണ്ടങ്കാളിയില്‍ നിന്നും ഒരു കിലോമീറ്റര്‍ റോഡിന്റ ഇരുവശവും ശുചീകരിച്ചു.

No comments:

Post a Comment