Latest News

അശ്ലീല വാട്‌സപ്പ് സന്ദേശംനടപടി വരും;എല്‍.സിയും എ.സിയും ഇന്ന് ചേരുന്നു

തൃക്കരിപ്പൂര്‍: യുവജന നേതാവും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അം ഗവും തൃക്കരിപ്പൂരില്‍ പി.എസ്.സി. കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനുമായ യുവാവ് അതേ സ്ഥാപനത്തിലെ ജീവനക്കാരി യും ഭര്‍തൃമതിയുമായ അന്നൂര്‍ സ്വദേശിക്ക്‌വാട്‌സപ്പിലൂടെ അ ശ്ലീ ല സന്ദേശമയച്ച പ്രശ്‌നത്തില്‍ ഇ ന്ന്കടുത്തനടപടിയുണ്ടായേക്കും. കഴിഞ്ഞദിവസം സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം പ്ര ശ്‌നം ചര്‍ച്ച ചെയ്തതായണറിയുന്നത്. ഗുരുതരമായ കുറ്റം ചെ യ് തിട്ടും ഇയാള്‍ക്കെതിരെ 'താ ക്കീത്' മാത്രം മിയെന്നായിരുന്നുവത്രെ ലോക്കല്‍ കമ്മിറ്റിയിലെ തീരുമാനം. മേല്‍കമ്മിറ്റിയില്‍ നി ന്ന് ലോക്കല്‍ കമ്മിറ്റി യോഗത്തി ല്‍ പങ്കെടുത്തവര്‍ ലോക്ക ല്‍കമ്മിറ്റിയുടെ ഈ തീരുമാനത്തിനെതിരെ ശക്തമായ നിലപാടാണെടുത്തതെങ്കിലും ലോക്കല്‍ കമ്മിറ്റി വഴങ്ങിയിരുന്നില്ലത്രെ. ലോക്കല്‍ കമ്മിറ്റിയുടെ തീ രുമാനം കഴിഞ്ഞ ദിവസം ചേര്‍ന്ന് ജില്ലാ കമ്മിറ്റിയോഗം തള്ളുകയും കൂടുതല്‍ കടുത്ത നടപടി ആവശ്യപ്പെടുകയുമായിരുന്നുവത്രെ.അതിന്റെ അടിസ്ഥാനത്തിലാണത്രെ ഇന്ന് രാവിലെ തൃക്കരിപ്പൂര്‍ ഏരി യാ കമ്മിറ്റിയും തുടര്‍ന്ന് ലോ ക്കല്‍ കമ്മിറ്റിയും ചേരുന്നത്. ഈ യോഗത്തില്‍ വെച്ച് യുവ നേതാവിനെതിരെ ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്യുന്നതടക്കമുള്ള കടുത്ത നടപടിയുണ്ടാകുമെന്നാ ണ് അറിയുന്നത്. ജില്ലാ കമ്മിറ്റി അത്തരമൊരു തീരുമാനമാണ ത്രെ കൈക്കൊണ്ടിരിക്കുന്നത്. യുവനേതാവിനെതിരെ ശക്തമായനിലപാടുണ്ടായില്ലെങ്കില്‍ യു വതിയും കുടുംബവും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടത്രെ.അന്നൂരിലെഉറച്ചപാര്‍ട്ടി കു ടുംബത്തിലെഅംഗമാണ് യുവതി

No comments:

Post a Comment