Latest News

ഹക്കീംവധം: ബ്രെയിന്‍ മാപ്പ് പൂര്‍ത്തിയായിപരിശോധനാഫലം ഇന്ന് കോടതിയില്‍ ഹാജരാക്കും

പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ തെക്കെമമ്പല ത്തെ ഹക്കീംവധക്കേസില്‍ റിമാന്റില്‍ കഴിയുന്ന നാലുപേരെയും കഴിഞ്ഞദിവസം ബാംഗ്ലൂര്‍ ബന്നാ ര്‍ഘട്ടയിലെ അക്‌സോനെറ്റ് ഫോ റന്‍സിക് ലാബോറട്ടറിയില്‍ ബ്രെ യിന്‍മാപ്പ് പരിശോധനക്ക് വിധേയമാക്കി ഇന്നലെ രാവിലെ ഒമ്പത് മണിയോടെ എറണാകുളം ജില്ലാ ജയിലില്‍ എത്തിച്ചു.കോടതി അനുവദിച്ച സമയം ഇന്നലെ രാ ത്രി പന്ത്രണ്ട് മണിവരെയായിരുന്നു. അതിനകം സി.ബി.ഐ സം ഘം പരിശോധന പൂര്‍ത്തിയാക്കി ജയിലില്‍ തിരിച്ചെത്തിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകന്‍ ടി.കെ. വിപിന്‍ദാസിന്റെയും സി.ബി.ഐ ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിലായിരുന്നു ടെസ്റ്റ് സ്വതന്ത്ര ഏജന്‍സിയുടെ കീഴില്‍ ചെന്നൈയിലെയും ബാം ഗ്ലൂരിലെയും ഫോറന്‍സിക് വിദഗ്ധരാണ് നാലുപേരെയും ബ്രെയിന്‍മാപ്പ് ടെസ്റ്റിന് വിധേയമാക്കിയത്. അതേസമയം എറണാകുളം ജില്ലാ ജയിലില്‍ നടത്തിയ പരിശോധനാ ഫലവും ബ്രെയിന്‍മാപ്പ് പരിശോധനാഫലവും സി.ബി.ഐ സംഘം ഇന്ന് എറണാകുളം സി.ജെ.എം. കോടതിയില്‍ സമര്‍പ്പിക്കുമെന്നാണറിയുന്നത്.



No comments:

Post a Comment