Latest News

ഓട്ടോ ഡ്രൈവര്‍ ബസ്സിന്റെ കമ്പിയില്‍ തൂങ്ങിമരിച്ചു

മട്ടന്നൂര്‍: മട്ടന്നൂര്‍ കോളേജ് റോ ഡിലെ ഓട്ടോസ്റ്റാന്റിലെ ഓട്ടോഡ്രൈവറെ ബസ്സിന്റെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍കണ്ടെത്തി. മണ്ണൂര്‍ മരുതായി വായനശാലക്ക് സമീപം പച്ചപറമ്പിലെ പാറമ്മല്‍ വീട്ടില്‍ കോരേമ്പത്ത് പ്രകാശ(45)നെയാണ് ഇന്ന് രാവിലെ ആറരമണിയോടെ തൂങ്ങിമരിച്ചനിലയില്‍ നാട്ടുകാര്‍ കണ്ടത്. മണ്ണൂര്‍ റോഡിലെ വീടിന് സമീപം നിര്‍ത്തിയിട്ട ജനകീയ ബസ്സിന്റെ ടയര്‍ ഇറക്കുന്ന കമ്പിയില്‍ തൂങ്ങിയനിലയിലാണ് കണ്ടത് ഇന്നലെ ഓട്ടം കഴിഞ്ഞ് വി ട്ടിലെത്തി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. പരേതനായ കൃഷ്ണന്റെയും ജാനുവി ന്റെയും മകനാണ്. ഭാര്യ: സനില. മക്കള്‍: പ്രമിത്ത്, പ്രണവ്. സഹോ ദരങ്ങള്‍: പുരുഷോത്തമന്‍, സരസ്വതി, രാഗേഷ്, അനീഷ്. മട്ടന്നൂര്‍ എസ്.ഐ എ.വി. ദിനേശ് മൃതദേഹം ഇന്‍ക്വിസ്റ്റ് നടത്തി. മട്ടന്നൂര്‍ ടൗണില്‍ ഓട്ടോഡ്രൈവര്‍മാര്‍ ഹര്‍ത്താല്‍ ആചരിച്ചു വരികയാണ്.

No comments:

Post a Comment