Latest News

ചെറുകിട സംരംഭങ്ങള്‍ക്ക് ധനസഹായം അപേക്ഷക്ഷണിക്കുന്നു

പയ്യന്നൂര്‍: നഗരസഭ നിവാസികള്‍ക്ക് സ്വയംതൊഴില്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷക്ഷണിക്കുന്നു. കുടുംബശ്രീ സംസ്ഥാന മിഷന്‍ ദേശീയ നഗര ഉപജീവന ദൗത്യത്തിലൂടെ പയ്യന്നൂര്‍ നഗരസഭാ പരിധിയിലെ അമ്പതിനായിരം രൂപയില്‍ താളെ കുടുംബ വാര്‍ഷിക വരുമാനമുള്ള സ്ത്രീ പുരുഷന്മാര്‍ക്ക് അവസരം നല്‍കുന്നു. സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് വായ്പ പലിശയിന്മേല്‍ സബ്‌സിഡി നല്‍കുന്നു.
വ്യക്തിഗത വായ്പക്ക് രണ്ട് ലക്ഷവും അഞ്ചുപേരില്‍ കുറയാത്ത കൂട്ടു സംരംഭങ്ങള്‍ക്ക് പത്തുലക്ഷം രൂപ വരെയുമാണ് പരമാവധി വായ്പാതുക. വായ്പക്ക് യാതൊരു ഈടും നല്‍കേണ്ടതില്ല. വായ്പ തുക ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന ആസ്തി ബാങ്കില്‍ പണയപ്പെടുത്തിയാല്‍ മതിയാകും. വിശദമായ ബിസിനസ്സ് പ്ലാന്‍, ബാങ്ക് പാസ്സ് ബുക്ക്, തിരിച്ചറയില്‍ രേഖ, ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ അഫേക്ഷാഫോമിനോടൊപ്പം നഗരസഭയില്‍ സമര്‍പ്പിക്കണ്ടതാണ്. ഏഴ് ശതമാനത്തിന് മുകളിലുള്ള പലിശ നിരക്കിനാണ് സബ്‌സിഡി നല്‍കുക. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുക്കുന്നവര്‍ തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്. അപേക്ഷകര്‍ പയ്യന്നൂര്‍ നഗരസഭ സിഡി എസ്സില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി ജുലായ് മുപ്പത്തിയൊന്ന് . വിശദ വിവരങ്ങള്‍ക്ക് 9947045762.

No comments:

Post a Comment