Latest News

പ്രതിഷേധിച്ചു

പയ്യന്നൂര്‍:വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡണ്ടും പയ്യാവൂര്‍ പെട്രോള്‍ പമ്പുടമയുമായചാക്കോ മുല്ലപ്പള്ളിയെ അക്രമിച്ച് പരുക്കേല്‍പിച്ച് പണംതട്ടിയ സാമൂഹ്യദ്രോഹികളുടെ നിലപാടില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി പ്രതിഷേധ യോഗം ചേര്‍ന്നു. യോഗത്തില്‍ ഏരിയാ പ്രസിഡണ്ട്, സി. കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. സമിതി ഏരിയാ സെക്രട്ടറി പി. വിജയന്‍, കുപ്പത്തി കുഞ്ഞിരാമന്‍, വി. കൃഷ്ണന്‍, കെ.വി.അനൂപ് എന്നിവര്‍ സംസാരിച്ചു.


No comments:

Post a Comment