Latest News

ഖാദി തൊഴിലാളി പെന്‍ഷന്‍ നടപടി സ്വീകരിക്കും

പയ്യന്നൂര്‍: കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയരക്ടര്‍ ബോര്‍ഡ് സര്‍ക്കാര്‍ പുന: സംഘടിപ്പിച്ച് ചെയര്‍പേഴ്‌സണ്‍ ചുമതലയേറ്റെടുത്തെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സ്ഥലം മാറിപ്പോയതായും പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ സര്‍ക്കാര്‍ ഉടന്‍ നിയമിക്കുന്നതാണ്. നിലവില്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ട പെന്‍ഷന്‍ കുടിശ്ശികയില്‍ ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നുമാസത്തെ പെന്‍ഷന്‍ തുക സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചുമതലയേറ്റ ഉടന്‍ ടി തുക വിതരണംചെയ്യുവാന്‍ കഴിയുന്നതാണെന്നും കൂ ടാതെ തൊഴിലാളികളുടെ മറ്റ് ആനുകൂല്യങ്ങളും കുടിശ്ശികയുള്ള പെ ന്‍ഷനും വിതരണം ചെയ്യുന്നതിന് ബോര്‍ഡ് തുടര്‍നടപടി സ്വീകരിക്കുന്നതാണെന്നും ചെയര്‍പേഴ്‌സണ്‍ സോണി കോമത്ത് അറിയിച്ചു.

No comments:

Post a Comment