Latest News

മര്‍ച്ചന്റ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബ്രാഞ്ച് ഉദ്ഘാടനം നാളെ

പയ്യന്നൂര്‍: പയ്യന്നൂര്‍ മര്‍ച്ചന്റ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെറുപുഴ ബ്രാഞ്ച് നാളെ രാവിലെ പതിനൊന്ന് മണിക്ക് തദ്ദേശ മന്ദ്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനാകും.നിക്ഷേപ സമാഹരണത്തിന്റെ ഉദ്ഘാടനം സി. സത്യപാലനും കമ്പ്യൂട്ടര്‍ സ്വിച്ച്ഓണ്‍ ചെറുപുഴ പഞ്ചായത്ത് പ്രസിഡണ്ട് ജമീല കോളയത്തും വായ്പാവിതരണം ഉദ്ഘാടനം വി. ഗോപിനാഥും ഗ്രൂപ്പ് ഡെപ്പോസിറ്റ് ഉദ്ഘാടനം എം.കെ. ദിനേശ്ബാബുവും നിര്‍വ്വഹിക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

No comments:

Post a Comment