Latest News

മദ്യപിച്ച് സ്‌കൂള്‍ ബസ്സോടിച്ച ഡ്രൈവര്‍ പിടിയില്‍

പയ്യന്നൂര്‍: മദ്യപിച്ച് സ്‌കൂള്‍ ബസ്സോടിച്ച ഡ്രൈവര്‍ പിടിയില്‍. പയ്യന്നൂരിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബസ്സ് ഡ്രൈവര്‍ കാങ്കോല്‍ സ്വദേശി അജയനെ(30)യാണ് പോലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെകോറോം കൂര്‍ക്കരയില്‍ വെച്ച് ഇയാള്‍ ഓടിച്ച സ്‌കൂള്‍ ബസ്സ് എതിരെ വരികയായിരന്ന കാറിലിടിച്ചിരുന്നു. അപകടം കണ്ട നാട്ടുകാര്‍ ഓടിക്കൂടുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് പരിശോധനയിലാണ് ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയത്.

No comments:

Post a Comment