Latest News

സഹകരണ ആശുപത്രിയില്‍ 'മാനസ' ഉദ്ഘാടനം നാളെ

പയ്യന്നൂര്‍: പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പുതുതായി ആ രംഭിക്കുന്ന മാനസികാരോഗ്യ വി ഭാഗ(മാനസ)ത്തിന്റെ ഉദ്ഘാടനം നാളെരാവിലെപത്തരമണിക്ക് ആ ശുപത്രി പരിസരത്ത് നടക്കും. ആശുപത്രി പ്രസിഡണ്ട് ടി. വി അജയകുമാറിന്റെ അധ്യക്ഷതയില്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ ഹെല്‍ത്ത് കെ യര്‍ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍ മാന്‍ ടി.ഐ മധുസൂദനന്‍, കാര്‍ ഷിക വികസന ബാങ്ക് പ്രസിഡ ണ്ട് അഡ്വ. പി. സന്തോഷ്, ക ണ്ണൂര്‍ പ്ലാനിംഗ് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.കെ. ദിനേശ്ബാബു, മാടായി കോ-ഓപ്പറേറ്റീവ് കോളേജ് പ്രസിഡണ്ട്എം.കെ. രാജന്‍,നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍മാന്‍ എം. സഞ്ജീവന്‍, സഹകരണ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.വികുഞ്ഞിക്കണ്ണന്‍, മാനസ ചീഫ് ഫിസിഷ്യന്‍ ഡോ. അജയ് പ്രകാശ്, ആശുപത്രി കെ.സി.ഇ.യു സെക്രട്ടറി കെ. ശശിധരന്‍ എന്നിവര്‍ ആശംസകള്‍ നേ ര്‍ന്ന് സംസാരിക്കും. ആശുപത്രി സെക്രട്ടറി കെ.വി സന്തോഷ് സ്വാ ഗതവും വൈസ് പ്രസിഡണ്ട് കെ.കെ. ഗംഗാധരന്‍ നന്ദിയും പറയും.

No comments:

Post a Comment