Latest News

മദ്യനയം തിരുത്തണം- മുസ്ലിംലീഗ്

പയ്യന്നൂര്‍: കേരളത്തെ മദ്യാലയമാക്കുന്ന പിണറായി സര്‍ക്കാരിനെതിരെ മദ്യമാഫിയക്ക് വേണ്ടി തയ്യാറാക്കിയ നയം സര്‍ക്കാര്‍ തിരുത്തണമെന്നും എല്ലാ ശരിയാക്കുമെന്ന വാഗ്ദാനംചെയ്ത സര്‍ക്കാര്‍ ശരിയാക്കിയത് ബാറുടമകളുടെയും ക്വാറി ഉടമകളുടെയും കാര്യമാത്രമാണെന്ന് മുസ്ലിംലീഗ് നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
ആയിരക്കണക്കിന് നഴ്‌സുമാര്‍ ന്യായമായ വേതനത്തിന് വേണ്ടി സമരരംഗത്താണെന്നും ഇതൊന്നും പരിഹരിക്കാതെ ദാര്‍ഷ്ഠ്യവുമായി മുന്നോട്ടുപോകുന്ന പിണറായി സര്‍ക്കാര്‍ മദ്യമുതലാളിമാരുമായി തെരഞ്ഞെടുപ്പിന് മുമ്പായി ഉണ്ടാക്കിയ കരാര്‍ ജനം തിരിച്ചറിഞ്ഞതായും എത്രയും പെട്ടെന്ന് മദ്യം വ്യാപകമാക്കുന്ന നടപടിയില്‍ നിന്നും പിന്മാറണമെന്നും തിരുത്തിയില്ലെങ്കില്‍ ശക്തമായ ജനവികാരം ഉള്‍ക്കൊള്ളുന്ന സമരത്തെ നേരിടേണ്ടിവരുമെന്നും പയ്യന്നൂര്‍ നിയോജക മണ്ഡലം മുസ്ലിംലീഗ് ഭാരവാഹികളുടെയും മുനിസിപ്പല്‍ പഞ്ചായത്ത് പ്രസിഡണ്ട്-ജനറല്‍ സെക്രട്ടറിമാരുടെ യോഗം മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം. അബ്ദുള്ള സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് എസ്.എ. ഷുക്കൂര്‍ ഹാജി അധ്യക്ഷത വഹിച്ചു. കെ.ടി. സഹദുള്ള യോഗം ഉദ്ഘാടനം ചെയ്തു. ടി.പി. മഹ്മൂദ്ഹാജി, സി.കെ. മൂസക്കുഞ്ഞിഹാജി, കെ.കെ.അഷ്‌റഫ്, പി.കെ. അബ്ദുള്‍ഖാദര്‍ മൗലവി, ഇബ്രാഹിം പൂമഗലം, എം.കെ. ഇബ്രാഹിം, പി.എം ലത്വിഫ്, വി.കെ.പി ഇസ്മായില്‍, ഇഖ്ബാല്‍ കോയിപ്ര, എ.ജി. മുത്തലിബ്, അക്ബര്‍ കോലുവള്ളി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment