Latest News

കണ്ടല്‍ പഠന കേന്ദ്രം വാര്‍ഷികവും ലോക കണ്ടല്‍ ദിനവും

എടാട്ട്: വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും അപ്പോളോ ടയേഴ്‌സും ചേര്‍ന്ന് നടത്തി വരുന്ന കണ്ണൂര്‍ കണ്ടല്‍ പ്രോജക്ടിന്റെ കീഴില്‍ എടാട്ട് തുരുത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ടല്‍ പഠന കേന്ദ്രത്തിന്റെ ഒ ന്നാം വാര്‍ഷികവും ലോക കണ്ടല്‍ ദിനവും ആ ഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം കാസര്‍ഗോഡ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഡി. എഫ്. ഒ. പി. ബിജു നിര്‍വഹിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വനം വകുപ്പ് റിട്ടയേര്‍ഡ് എ. സി. എഫ്. സി. എ. അബ്ദുള്‍ ബഷീര്‍ കണ്ടല്‍ അവബോധ ക്‌ളാസ് നടത്തി. പയ്യന്നൂര്‍ കോളേജ് സുവോളജി, ബോട്ടണി വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഡോ. സപ്ന ജേക്കബ്, പി.പി. രാജന്‍, ഡോ. ഷിനോദ് എം. കെ. എന്നിവര്‍ സംസാരിച്ചു. ഫീല്‍ഡ് ഓഫീസര്‍ രമിത്ത് എം. സ്വാഗതവും അഫ്‌സല്‍ എ. ജി. നന്ദിയും പറഞ്ഞു

No comments:

Post a Comment