Latest News

ജൈവോല്‍പന്ന ചന്തയും സംവാദവും നാളെ

പയ്യന്നൂര്‍:നല്ല ഭൂമി ഭക്ഷ്യ-ആരോഗ്യ സ്വരാജ് കൂട്ടായ്മ സംഘടിപ്പിക്കുന്ന ജൈവ കര്‍ഷക സംഗമവും ജൈവോല്‍പന്ന ചന്തയും നാളെ രാവിലെ പത്ത് മണി മുതല്‍ പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നടക്കും. ജൈവ കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ നേരിട്ട് വിപണനം നടത്തുന്നു. ജൈവ കര്‍ഷക സംഗമത്തോടനുബന്ധിച്ച് ജെ.സി. കുമരപ്പയുടെ നിലനില്‍പ്പിന്റെ സമ്പദ് വ്യവസ്ഥ എന്ന വിഷയത്തില്‍ സംവാദം നടക്കും. സണ്ണി പൈക്കട വിഷയം അവതരിപ്പിക്കും.

No comments:

Post a Comment