Latest News

വിദ്യാരംഗം കലാസാഹിത്യവേദി

പയ്യാവൂര്‍ : ചനക്കാംപാറ ചെറുപുഷ്പ യു .പി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും , വിവിധ ക്ലബ്ബുകളുടെയും പ്രവര്‍ത്ത നോദ്ഘാടനം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ .തോമസ് മാത്യു സാറിന്റെ അദ്ധ്യക്ഷതയില്‍ കവിയും ചെറുപുഷ്പ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മലയാളം അധ്യാപകനുമായ രാമകൃഷ്ണന്‍ ചുഴലി നിര്‍വഹിച്ചു. പ്രസ്തുത സമ്മേളനത്തിന് വിദ്യാരംഗം സ്‌കൂള്‍തല സെക്രട്ടറി നിഷി ല്‍ ടോം വില്‍സണ്‍, അരുണ്‍ പോള്‍ ,ടെന്‍സണ്‍ തോമസ്, കൃഷ്ണദാസ് പി.വി .ടിയോണ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

No comments:

Post a Comment