Latest News

കോളജ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

ചിറ്റാരിക്കാല്‍: കോളജ് വിദ്യാര്‍ത്ഥിനിയായ പതിനെട്ടുകാരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ കടു മേനിയിലെ പൊങ്കലില്‍ വി എസ് അനുഷ (18)യെയാണ് വ്യാഴാഴ്ച വൈകുന്നേരം വീട്ടിനകത്തെ ഹാളിലുള്ള കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടി പ്പിച്ചതിനെ തുടര്‍ന്ന് അനുഷയുടെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റു മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അനുഷയുടെ മരണം സംബന്ധിച്ച് ചിറ്റാരിക്കാല്‍ പോലീസ് അ സ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. പോസ്റ്റുമോര്‍ട്ടം റിപോ ര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണോ എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

'

No comments:

Post a Comment