Latest News

ഛര്‍ദ്ദി

മഴക്കാല രോഗങ്ങളുടെ കൂട്ടത്തില്‍ ഒരു പ്രധാന രോഗമാണ് ഛര്‍ദ്ദി.
ഇതൊരു പകര്‍ച്ചവ്യാധി ഒന്നുമല്ലെങ്കിലും ഛര്‍ദ്ദിക്കുന്ന രോഗിയുടെ ഛര്‍ദ്ദില്‍ നിന്നുവമിക്കുന്ന രോഗാണുക്കള്‍ രോഗവ്യാപനം നടത്തിയേക്കാം.
ദഹനേന്ദ്രിയങ്ങളില്‍ പ്രധാന പങ്ക് നിര്‍വ്വഹിക്കുന്ന ആമാശയത്തെ
ആശ്രയിച്ചുണ്ടാവുന്ന ഛര്‍ദ്ദി ദഹിക്കാത്തതോ , ദഹിപ്പിക്കാനിടയില്ലാത്തതോ ശരീരപോഷണച്ചിന് ആവശ്യമില്ലാത്തതോ ആയ ആഹാരങ്ങളോ
ഔഷധങ്ങളോ പാനീയങ്ങളോ ആമാശയത്തില്‍ അകപ്പെടാന്‍ ഇടവന്നാല്‍ അവയെ പുറന്തള്ളാന്‍ ശറീരം യത്‌നിക്കുന്നു. ഈ വേളയില്‍ നെഞ്ചെരിച്ചല്‍, ഓക്കാനം, വായില്‍ വെള്ളം നിരയുക, ഉപ്പുവെള്ളം തികട്ടിവരിക, തലചുറ്റല്‍ എന്നീ രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നു. ഉദരമര്‍ദ്ദം വര്‍ദ്ധിക്കുകയും അതുവഴി ആമാശയം സങ്കോചിക്കുകയും അഹിതമായ വസ്തുക്കള്‍
വദനമാര്‍ഗേണ പുറന്തള്ളപ്പെടുന്നതാണ് ഛര്‍ദ്ദി. അതുകൊണ്ടാണ്
പഴമക്കാര്‍ ഛര്‍ദ്ദി ഛര്‍ദ്ദിച്ച് തന്നെ തീര്‍ക്കേണം എന്നുപറഞ്ഞുവരുന്നത്. ഛര്‍ദ്ദി, അതിസാരം തുടങ്ങിയ ശരീരവേഗങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നത്
ശരീരത്തിന് ഹാനികരമാണ്. എന്നാല്‍ ഛര്‍ദ്ദി അധികമായാല്‍
ഉടനടി ചികിത്സ ചെയ്യുകതന്നെവേണം.
ഹിതകരമല്ലാത്ത ആഹാരം, പാനീയം, ദുഷിച്ച നാറിയ ഗന്ധമുള്ള വസ്തുക്കള്‍, വിഷവസ്തുക്കല്‍, മദ്യം എന്നിവ അകത്ത് കടന്നാല്‍ കുടല്‍, കരള്‍ എന്നീ
ഭാഗങ്ങളെ അക്രമിക്കാവുന്ന രോഗങ്ങള്‍,
മാനസികക്ഷോഭങ്ങള്‍, അജീര്‍ണ്ണം, തുടങ്ങിയവ ഛര്‍ദ്ദിക്ക്
കാരണമാവാറുണ്ട്.
ഛര്‍ദ്ദി ഒരു പരിധിവരെ പ്രതിരോധ ഉപാധിയാണെങ്കിലും നീണ്ടുനില്‍ക്കുന്ന ഛര്‍ദ്ദി അപകടകരമാണ്. നീണ്ടുനില്‍ക്കുന്ന ഛര്‍ദ്ദി ശരീരത്തിലെ ജലാംശം
നഷ്ടപ്പെടുത്തുവാന്‍ ഇടവരുത്തുന്നു. ശരീരത്തില്‍ നിന്നും ധാരാളം ജലം
നഷ്ടപ്പെടുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമായേക്കാം. ഇത് രോഗിയില്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കും.ഓക്കാനം വരുന്ന രോഗിക്ക് ആദ്യാവസ്ഥയില്‍
ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒന്നും നല്‍കരുത്.
ഛര്‍ദ്ദിക്കാന്‍ തോന്നുകയും എന്നാല്‍ ഛര്‍ദ്ദിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ഇന്തുപ്പ്, തിപ്പല്ലി, ചെറുതേന്‍, ചുക്ക് തുടങ്ങിയ ലഘുവായ മരുന്നുകള്‍ കൊടുത്ത് ഛര്‍ദ്ദിപ്പിക്കണം. ഛര്‍ദ്ദിക്കുന്ന രോഗിയോട് നിവര്‍ന്നിരിക്കാന്‍ ആവശ്യപ്പെടുക. രോഗിയുടെ പുറം മൃദുവായി തടവുക,
മുഖത്ത് വെള്ളം തളിക്കുക, മലര്‍കഞ്ഞിയില്‍ ഉപ്പ് ഇട്ടുകൊടുക്കാം.
ഇളനീര്‍വെള്ളം, ഉപ്പും പഞ്ചസാരയും ചെറുനാരങ്ങാനീരും ചേര്‍ത്ത വെള്ളം
ഇവ ഇടയ്ക്കിടെ കുടിപ്പിക്കുക, കാരണം ഛര്‍ദ്ദിക്കുന്ന രോഗിയുടെ ദേഹത്ത്
നിന്ന് ജലാംശം നഷ്ടപ്പെട്ടുകൊണ്ടിരിക്കും.

ഛര്‍ദ്ദിക്ക് ഒറ്റമൂലികള്‍

കരിക്കിന്‍ വെള്ളത്തില്‍ ഏലക്കായ പൊടിച്ച് ചേര്‍ത്ത് കൊടുക്കുക
ഏലത്തറി പൊടിച്ച് തേനില്‍ ചേര്‍ത്ത് നക്കിയിറക്കാം
ജീരകം വറുത്ത് പൊടിച്ച് തേനില്‍ കുഴച്ച് സേവിക്കാം
കറാമ്പ്, ജാതിക്ക, പെരുംജീരകം ഇവയിട്ട് തിളപ്പിച്ച വെള്ളം
പലവട്ടമായി കുടിക്കാം.
കച്ചൂരകിഴങ്ങ് പൊടിച്ച് ഇളനീര്‍ വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കാം.
മല്ലി ഇല, അല്ലെങ്കില്‍ പുതിന ഇല ചവച്ചിറക്കാം തുടങ്ങിയവയാണ്
ഛര്‍ദ്ദിക്കുള്ള ഒറ്റമൂലികള്‍. വിലാദിലേഹ്യം, കര്‍പ്പൂരാദി ചൂര്‍ണ്ണം,
മുസ്താരിഷ്ടം, വില്വാദിഗുളിക, കര്‍പ്പൂരാദിരസായനം, മാദിഫലരസായനം
തുടങ്ങിയവയാണ് ആയുര്‍വ്വേദം ഛര്‍ദ്ദി ശമനത്തിന് കല്‍പിച്ചിരിക്കുന്നത്.


മാലകുരുപ്പ് (ഹെര്‍പ്പിസ്) (1)

ശിവപസാദ് എസ്.ഷേണായി

ശക്തമായ തലവേദനയും, ഇടതുകണ്ണിന് ചുവപ്പ് നിറവും ഇടക്കിടെ ഓക്കാനം വരുന്നത് പോലെയം വല്ലാത്ത ദേഷ്യവും ഈര്‍ഷ്യയും, പൊതുവെ ശാന്തപ്രകൃതക്കാരനായ കൃഷ്‌ണേട്ടന്‍ വല്ലാത്ത മൂഡൗട്ടിലാണ്.കണ്ണിന്റെ ഡോക്ടറെ സമീപിച്ച് കണ്ണ് പരിശോധിച്ചു. ഒന്ന് രണ്ട് ഐഡ്രോപ്പുകള്‍ അവര്‍ കുറിച്ചുകൊടുത്തു ഒപ്പം ഒരു ഗുളികയും.അതൊന്നും വാങ്ങാതെ കൃഷ്‌ണേട്ടന്‍ മറ്റൊരു ഇ.എന്‍.ടിയുടെ അരുകിലെത്തി. തലയുടെ സ്‌കാനിംങ്ങിനുള്ള നിര്‍ദ്ദേശവുമായി വന്ന കൃഷ്‌ണേട്ടനോട്ഞാന്‍ കാര്യങ്ങള്‍ തിരക്കി.
ഇടതുകണ്ണിന് പുരികത്തിന് മുകളിലായി ചെറിയ ചെറിയ കുമിളകള്‍, ചിലന്തി വിഷം തീണ്ടിയതുപോലെ. ഒന്നുകൂടി സൂക്ഷിച്ച്
നോക്കിയപ്പോള്‍ സംഗതി വ്യക്തമായി അത് മാലകുരുപ്പ് എന്ന
രോഗത്തിന്റെ ആരംഭമായിരന്നു.ഹെര്‍പ്പിസ് സോസ്റ്റര്‍ അഥവ ഷിംഗിന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന മാലകുരുപ്പ് ചിക്കന്‍പോക്‌സിന്റെയും വസൂരിയുടെയും ഒരു വകഭേദമാണ്. ഒരിനം വൈറസാണ് ഇതിന്റെ രോഗവാഹകന്‍.ചികന്‍പോക്‌സ് വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും
രോഗാണുക്കള്‍ രോഗിയുടെ ശരീരത്തില്‍ നിന്നും വിട്ടുപോവില്ല. രോഗിയുടെ ശരീരത്തില്‍ ഞരമ്പുകളിലും ധമനികളലിലും മറ്റുമായി
വിശ്രമാവസ്ഥയില്‍ ജീവിക്കുന്ന ഇവകള്‍ രോഗിയുടെ ശാരീരികസ്ഥിതി
രോഗാണുവിന് അനുകൂലമാവമ്പോള്‍ അതായത് രോഗിയുടെ പ്രതിരോധശക്തി കുറയുമ്പോള്‍ പുറത്ത് ചാടുകയും ഉപദ്രവിക്കുകയും ചെയ്യുന്നു.
ആദ്യം നെഞ്ചിന്റെയോ വയറിന്റെയോ മുഖത്തിന്റെയോ കഴുത്തിന്റെയോ പകുതി ഭാഗത്ത് മാത്രം അസഹനീയമായ
വേദനയോടുകൂടി കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നു. ഇത് കണ്ണുകളെയും ബാധിക്കാം. കണ്ണിനകത്ത് ബാധിച്ചാല്‍ കവ്ച തന്നെ നഷ്ടപ്പെട്ടേക്കാം. അറുപത് വയസ്സിനു മുകളില്‍പ്രായമുള്ളവ രേയും ആരോഗ്യസ്ഥിതി കുറഞ്ഞവരേയും ആണ് കൂടുതലായിദ്രോഹിക്കുന്നത്. ചികന്‍പോക്‌സിനുള്ള ചികിത്സ തന്നെയാണ് ഇതിനുംവേണ്ടത്. മാലകുരുപ്പ് തിരിച്ചറിയാതെ അലര്‍ജിക്കുള്ള മരുന്നും ത്വക്ക് രോഗത്തിനുള്ള മരുന്നും കഴിച്ച് രോഗംഅധികരിച്ചവരെ ധാരാളം അരിയാനിടവന്നിട്ടുണ്ട്‌വിശ്രമവും പഥ്യവുമാണ് പ്രധാന#ം.മാലകരുപ്പ് അഥവ ഹെര്‍പ്പിസ് ബാധിച്ചവര്‍ക്ക് മൂന്നോ, നാലോമാസംവരെ അതിന്റെ വേദനയും പരിണിതഫലങ്ങളും അനുഭവിക്കേണ്ടിവരാറുണ്ട്.ചിക്കന്‍പോക് സ് വന്ന സമയത്ത് കൃത്യമായ മരുന്നും വിശ്രമവും പത്ഥ്യവും ആചരിച്ചവരെമാലകുരുപ്പ് വേട്ടയാടാറില്ല.
ഖദിരാരിഷ്ടം,ശാരിബാദ്യാസവം,, ചന്ദനലേപം, ചന്ദനസേവ്യം, തുടങ്ങിയവ
ചികിത്സയില്‍ പ്രധാനം.

No comments:

Post a Comment