Latest News

പെരുമ്പ ഹജ്ജ് ക്യാമ്പ്

പയ്യന്നൂര്‍:പെരുമ്പ മുസ്ലിം ജമാഅത്ത് റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ ഹജ്ജാജിമാരെ പങ്കെടുപ്പിച്ച് പെരുമ്പ ലത്വിഫിയ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചു.
എസ്.കെ. ഹംസഹാജിയുടെ അധ്യക്ഷതയില്‍ സമസ്ത മുശാവറ അംഗം യു.എം. അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസമദ് പൂക്കോട്ടൂര്‍, ചുഴലി മുഹ് യദ്ദീന്‍ മൗലവി, സിടി. അബ്ദുല്‍ഖാദര്‍ ഹാജി എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. പെരുമ്പ ലത്വിഫിയ സ്‌കൂളില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്റെയും സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച നമസ്‌കാര ഹാളിന്റെയും ഉദ്ഘാടനം അബ്ദുസമദ് പൂക്കോട്ടൂര്‍ നിര്‍വ്വഹിച്ചു. റിലീഫ് കമ്മിറ്റി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇരുപത്തിനാലാമത്തെ വീടിന്റെ താക്കോല്‍ദാനം പാണക്കാട് റഷീദലി ശിഹാബ് തങ്ങല്‍ നിര്‍വ്വഹിച്ചു. മൂന്നുവര്‍ഷങ്ങളിലെ ഹജ്ജാജിമാരെ പങ്കെടുപ്പിച്ചുകൊണ്ടുനടന്ന കൂട്ടുപ്രര്‍ത്ഥനയ്ക്ക് റഷീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. കെ.ടി. സഹദുള്ള സംസാരിച്ചു.

No comments:

Post a Comment