Latest News

ജീവനി സ്‌പെഷ്യാലിറ്റി ക്ലിനിക് ഉദ്ഘാടനം നാളെ

പയ്യന്നൂര്‍:നഗരസഭ കണ്ടോത്ത് ഗവണ്‍മെന്റ് ആയുര്‍വ്വേദ ആശുപത്രിയില്‍ ആരംഭിക്കുന്ന ജീവനി സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെ (സൗജന്യ പ്രമേഹ രോഗ നിര്‍ണ്ണയവും ചികിത്സയും)ഉദ്ഘാടനം നാളെ നടക്കും. രാവിലെ പതിനൊന്ന് മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശ ശി വട്ടക്കൊവ്വലിന്റെ അധ്യക്ഷതയില്‍ സി. കൃഷ്ണന്‍ എം.എ ല്‍.എ ഉദ്ഘാടനം ചെയ്യും. ഡോ. പി.വി ശ്രീദേവി പദ്ധതി വിശദീകരണം നടത്തും. വൈസ് ചെ യ ര്‍ മാന്‍ കെ.പി. ജ്യോതി, സ്ഥി രം സമിതി അംഗം എം. സഞ്ജീവ ന്‍,കൗണ്‍സിലര്‍മാരായ ധനന സുനില്‍കുമാര്‍, കെ. പവിത്രന്‍, ടി.ഇ. ഉഷ എന്നിവരും കെ.കെ. ഗംഗാധരന്‍, പി. രാഘവന്‍, കെ. ഖലീല്‍, പി. സുരേന്ദ്രന്‍, കെ.പി. ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ഡോ. മല്ലിക ഇ.കെ. സ്വാഗതവും ഡോ. ബിനില്‍ പി നന്ദിയും പറയും.


No comments:

Post a Comment