Latest News

സംഘര്‍ഷം: ഉത്തരവാദികള്‍ ബിജെപിയെന്ന് കോടിയേരി

തിരു: തലസ്ഥാനത്ത് ഉണ്ടായ സിപിഎം-ബിജെപി സംഘ ര്‍ഷത്തിന് ഉത്തരവാദികള്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാത്രമാ ണെ ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ ഷ്ണന്‍. അക്രമങ്ങളഴിച്ചുവിട്ട് സിപിഎമ്മിന്റെ, അഴമതിക്കെതിരായ പോ രാട്ടങ്ങളെ തകര്‍ക്കാമെന്ന് കരുതണ്ട. ഏത് കക്ഷിയായലും പാര്‍ട്ടി ഓഫീസും വീടും ആക്രമിക്കുന്നത് ശരിയല്ല. ഇത്തരം ആക്രമണ ങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ മുതിര്‍ന്നിട്ടുണ്ടെങ്കില്‍ അതും തെറ്റാ ണ്. സിപിഎം പ്രവര്‍ത്തകര്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെ ട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തില്‍ ഉണ്ടായത് നീതീകരിക്കാനാവാത്ത ആക്രമണ പരമ്പരയാണെന്നും നിരന്തരമായി പ്രകോപനങ്ങള്‍ സൃ ഷ്ടിച്ച ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാത്രമാണ് അക്രമ ങ്ങളുടെ പൂര്‍ണ ഉത്തരവാദികളെന്നും കുറ്റപ്പെടുത്തിയ കോടിയേരി ആര്‍എസ്എസ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കൂട്ടി ച്ചേര്‍ത്തു.

No comments:

Post a Comment