Latest News

കേരള നടനം പരിശീലന കളരി ഉദ്ഘാടനം ചെയ്തു

പയ്യന്നൂര്‍: നാട്യശ്രീയുടെയും ഡോ. ഗുരുനാഥ് ട്രസ്റ്റ് കേരളയുടെയും സംയുക്താഭിമുഖ്യത്തില്‍ കേരള നടനം പരിശീലന കളരി ക്ക് തുടക്കമായി. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് ജേതാവ് തിരുവനന്തപുരംശ്രീമതി വിശ്വകലാ കേന്ദ്രം ഗുരു പങ്കജവല്ലി ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് കെ.യു. വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പയ്യന്നൂരിലെ ആദ്യകാല നൃത്താധ്യാപകരായ കെ. മാധവന്‍ മാസ്റ്റര്‍, എം. ശശിധരന്‍ മാസ്റ്റര്‍, ഗുരു ഗോപിനാഥി ന്റെ ശിഷ്യനായ വിശ്വകലാ കേ ന്ദ്രം ഗുരു പങ്കജവല്ലി ടീച്ചര്‍ എ ന്നിവരെ പൊന്നാടയണിയിച്ച് ആ ദരിച്ചു. നാട്യശ്രീ ഡയരക്ടര്‍ ഷീന എസ്.റാം, യോഗ സ്‌പെഷ്യലിസ്റ്റ് വി.വി. ശിവരാമന്‍ മാസ്റ്റര്‍, സുരേന്ദ്രന്‍ പട്ടേന എന്നിവര്‍ സംബന്ധിച്ചു. പരിശീലനകളരിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ നൃത്ത അധ്യാപകര്‍, 9497447201, 9605186898 നമ്പറില്‍ ബന്ധപ്പെടണം. പരിശീലന കള രി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തിരുവനന്തപുരം ശ്രീ ഗുരുഗോപിനാഥ് ട്രസ്റ്റ് കേരളയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

No comments:

Post a Comment