Latest News

എന്‍.ബി.എസ് പുസ്തകോത്സവം

 പയ്യന്നൂര്‍: മലയാളഭാഷയുടെ അഭിമാനമായ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ മൂന്നാമത് പയ്യന്നൂര്‍ പുസ്തകോത്സവം ഇന്നുമുതല്‍ ആഗസ്ത് ഒമ്പത് വരെ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് വവൈകുന്നേരം അഞ്ച് മണിക്ക് സി. കൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. നഗരസ ഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വലിന്റെ അധ്യക്ഷനായിരിക്കും. ടി.ഐ. മധുസൂദനന്‍ ആദ്യവില്‍പന നിര്‍വ്വഹിക്കും. പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍, പ്രൊഫ. മുഹമ്മദ്അഹമമദ്, വി. ബാലന്‍, കെ.ടി. സഹദുള്ള, കെ. ശിവകുമാര്‍, പി.കെ. സുരേഷ് കുമാര്‍, ജി.ഡിനായര്‍, എ.കെ. ശ്രീജ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. എന്‍.ബി.എസ് മാനേജര്‍ എ അശോകന്‍ സ്വാഗതവും ജീജോ മുരളി നന്ദിയും പറയും.
ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ ഏഴര മണിവരെയാണ് പുസ്തകോത്സവ സമയം. എന്‍.ബി.എസ്. പ്രസിദ്ധീകരിച്ച മൂലധനം (മൂന്ന് വാള്യം) മുഖവില 2880 രൂപയാണ് ഇപ്പോള്‍ അത് അമ്പത് ശതമാനം ഡിസ്‌കൗണ്ടില്‍ 1440 രൂപയ്ക്കും മലയാളത്തിലെ മഹാനിഘണ്ടുവായ ശബ്ദതാരാവാലി യുടെ മുഖവില 1200 രൂപയാണെന്നും അത് 900 രൂപയ്ക്ക് ലഭിക്കുന്നതാണെന്നും അതുപോലെ മുന്നൂറ് രൂപ വിലയുള്ള രാമായണം മേളയില്‍ ഇരുന്നൂറ് രൂപയ്ക്ക് ലഭിക്കുമെന്നും എന്‍.ബി.എസ് പുസ്തകങ്ങള്‍ക്ക് പുറമെ കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇംഗ്ലീഷ് പുസ്തകങ്ങളും വില്‍പനക്കായി ക്രമീകരിച്ചിട്ടുണ്ടെന്നും ആകര്‍ഷകമായ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണെന്നും അശോകന്‍, ജീജോ മുരളി, കെ. ശിവകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

No comments:

Post a Comment