Latest News

ടിപ്പര്‍ ലോറിക്ക് പിറകില്‍ കാറിടിച്ച്ഗൃഹനാഥന്‍ മരിച്ചുഭാര്യയ്ക്കും മകനും പരുക്ക്

പരിയാരം: മംഗലാപുരത്തെ ആ ശുപത്രിയിലേക്ക് ചികിത്സ തേടി പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ കനത്ത മഴയില്‍ ടിപ്പര്‍ ലോറിയിലിടിച്ച് ഗൃഹനാഥന്‍ മരണപ്പെട്ടു. ഭാര്യയ്ക്കും മ കനും സാരമായി പരുക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെ ഇരിക്കൂര്‍ പെരുവളത്ത് പറമ്പിലായിരുന്നു അപകടം.ഇരിട്ടി കാക്കയങ്ങാട് നിന്ന് കാറില്‍ പോവുകയായിരുന്ന കാക്കയംങ്ങാട് ജാബിര്‍ ക്വാര്‍ട്ടേഴ്‌സിലെ എ.കെ.അബ്ദുള്ളഹാജി(61)യാണ് അപകടത്തില്‍ മരണപ്പെട്ടത്.കാറിലുണ്ടായിരുന്ന ഭാര്യ സുഹറ(58), മകന്‍ കെ.അനസ്(24) എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു.ഗുരുതരമായി പരുക്കേറ്റ സുഹറയെ പരിയാരം മെ ഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തി ല്‍ പ്രവേശിപ്പിച്ചു. കൂ ടെയുണ്ടായിരുന്ന മറ്റൊരു മകന്‍ ജാബിര്‍ പരുക്കേ ല്‍ക്കാതെ രക്ഷപ്പെട്ടു.അസുഖം മൂലം വിദഗ്ദ്ധ ചി കിത്സക്കായി അ ബ്ദുള്ള ഹാജിയെയും കൊണ്ട് മംഗലാപുരത്ത ആശുപത്രിയിലേക്ക് പോകുംവഴിയാണ് അപകടം.ഏറെക്കാലമായി ചന്ദ്രിക ദിനപത്രത്തിന്റെ ഏജന്റായും ജമാഅത്ത് കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അബ്ദുള്ള ഹാജി. യൂസഫ്, യൂ നുസ്ദവി, എന്നിവരാണ് മറ്റുമക്ക ള്‍. മരുമകള്‍: സഫ്രീന. സ ഹോദരങ്ങള്‍: അബൂബക്കര്‍, മുഹമ്മദ്, ഹംസ, അഫ്‌സാന്‍ മാസ്റ്റര്‍, ഫാ ത്തിമ, ഖദീജ, സൈനബ, മൈമൂന, പരേതയായ നഫീസ. ഇരിക്കൂ ര്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തി യ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

No comments:

Post a Comment