Latest News

കാസര്‍കോട് സ്വദേശി യുഎഇയില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍

കാസര്‍കോട്:കാസര്‍കോട് സ്വദേശിയെ യുഎഇയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തായലങ്ങാടിയിലെ ടി.എ അബ്ദുല്‍ ഖാദറിന്റെ മകന്‍ ടി.കെ അബ്ദുല്‍ ജലീലിനെ (38)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടു വര്‍ഷമായി ദെയ്ദിലെ ഫാമില്‍ ജോലി ചെയ്തുവരികയായിരുന്നു.
മുറിയില്‍ സുഹൃത്തിനോടൊപ്പമാണ് ജലീല്‍ താമസം. സുഹൃത്ത് നാട്ടില്‍ വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജലീലിന്റെ സഹോ ദരന്‍ സുബൈര്‍ മൊബൈലില്‍ വിളിച്ചെങ്കിലും ഫോണെടുത്തി രുന്നില്ല. തുടര്‍ന്ന് മുറിയിലെത്തി നോക്കിയപ്പോള്‍ മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് മുറി തുറന്ന് നോക്കിയ പ്പോഴാണ് ജലീലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. മാതാവ്: ബീവിഞ്ഞി. മറ്റു സഹോദരങ്ങള്‍: റഹീം (ദുബൈ), സമീറ, അസ്മ. ഒ ന്നര വര്‍ഷം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. മൃതദേഹം യു. എ.ഇയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

No comments:

Post a Comment