Latest News

മലയാളികളെ അലട്ടുന്നത് രോഗത്തേക്കാള്‍ രോഗഭയം

പയ്യന്നൂര്‍:പുതിയ രോഗങ്ങളും ശാ സ്ത്രീയമായ രോഗ പ്രതിരോധ വും എന്ന വിഷയത്തെക്കുറിച്ച് ആരോഗ്യവകാശ സംരക്ഷണസമിതി പയ്യന്നൂരില്‍ നടത്തിയ ചര്‍ ച്ചാസമ്മേളനത്തില്‍ സനൂപ് നരേന്ദ്രന്‍ വിഷയമവതരിപ്പിച്ചു.
രോഗപ്രതിരോധശേഷി മനുഷ്യന് സ്വാഭാവികമായി ഉള്ളതാണെന്നും അതിനെ തകിടംമറിക്കുന്ന ജീവിതശൈലിയും പെരുമാറ്റങ്ങലുമാണ് രോഗങ്ങളുണ്ടാക്കുന്നതെന്നും മരുന്നുകളെ അമിതമായി ആശ്രയിക്കുന്നതില്‍ അര്‍ ത്ഥമില്ലെന്നും സനൂപ് നരേന്ദ്രന്‍ പറഞ്ഞു. ആധുനിക ചികിത്സാ രംഗ ത്തെ ഒട്ടേറെ കൊള്ളരുതായ്മക ള്‍ ചികിത്സാ ശാസ്ത്രത്തിന്റെ കു ഴപ്പമല്ലെന്നുംമറിച്ച് വാണിജ്യവത്കരണത്തിന്റെയും പണത്തിനോടുള്ള ആര്‍ത്തിയുടെയും ഫ ലമാണെന്നും ഡോ. പി.കെ. മുകുന്ദന്‍ പറഞ്ഞു എല്ലാ മഴക്കാലത്തും പനിയെക്കുറിച്ചും മറ്റുമുള്ള അനാവശ്യമായ രോഗഭീതിയും ഉത്കണ്ഠ യും കൊണ്ട് മലയാളികള്‍ അസ്വസ്ഥരും രോഗികളുമാവുന്നുണ്ടെ ന്ന് ഡോ. സി.ജെ. വര്‍ഗ്ഗീസ് അഭിപ്രായപ്പെട്ടു. ഋതഭേദങ്ങള്‍ക്കനുസരിച്ച് മാ റുന്ന ഭക്ഷണരീതികളും ജീവിതചര്യകളും ആരോഗ്യത്തെയും പ്രതിരോധ ശേഷിയെയും പോ ഷിപ്പിക്കുമെന്ന് ഡോ. പി.എം. മ ധു പറഞ്ഞു. നിരവധി പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. കെ. രാമചന്ദ്രന്‍ മോഡറേറ്ററായിരുന്നു. കെ.പി. വിനോദ് സ്വാഗത വും പി. മുരളീധരന്‍ നന്ദിയും പ റഞ്ഞു.

No comments:

Post a Comment