Latest News

കാലിക്കടവ് പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

കരിവെള്ളൂര്‍: കണ്ണൂര്‍ജില്ലയുടെ അതിര്‍ത്തിയും പഞ്ചായത്തിന്റെ അതിര്‍ത്തിയുമായ കാലിക്കടവ് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നതുമൂലം യാത്ര ദുഷ്‌കരമാണെന്നും പാലത്തിന്റെ ശോചനീയവസ്ഥപരിഹരിക്കണമെന്നും, കരിവെള്ളൂര്‍ സി.എച്ച്.സിയില്‍ ഡോക്ടര്‍ മാരുടെ രാത്രികാല സേവനം ഉറപ്പുവരുത്തി കിടത്തി ചികിത്സാ സംവിധാനം പൂര്‍ണതോതില്‍ ഒരുക്കണമെന്നും വായനശാലകള്‍ക്ക് സൗജന്യ വൈദ്യുതി വിതരണം നടത്തണമെന്നും ആണൂര്‍ കൃഷ്ണപ്പിള്ള സ്മാരക ഗ്രന്ഥശാലാ ആന്റ് വായനശാല ജനറല്‍ബോഡിയോഗം ബന്ധപ്പെട്ടവരോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡണ്ട് വി. ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി സി. സുരേഷ് സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. പി. വിനോദ് പ്രമേയവും സി. രമേശന്‍ അനുശോചനകുറിപ്പും അവതരിപ്പിച്ചു.
2017-20 വര്‍ഷത്തെ പുതിയ ഭാരവാഹികളായി കെ.പി. നാരായണന്‍ (പ്രസിഡണ്ട്) സി. രമേശന്‍ (വൈസ്പ്രസിഡണ്ട്), കെ.എം. പ്രദീപന്‍(സെക്രട്ടറി), ടി. സുനില്‍ (ജോ. സെക്രട്ടറി), എം. ബാലകൃഷ്ണന്‍ (ട്രഷറര്‍)എന്നിവരടങ്ങിയ പതിനൊന്നംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. തുടര്‍ന്ന് പുതിയ സെക്രട്ടറി മെമ്പര്‍മാര്‍ക്ക് കവുങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു.



No comments:

Post a Comment