Latest News

സ്‌ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഓണ്‍ലൈനില്‍; കൗതുകത്തോടെ കുട്ടികള്‍

ഉളിക്കല്‍: വയത്തൂര്‍ യു.പി.സ്‌ക്കൂളിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിദ്യാത്ഥികള്‍ക്ക് കൗതുകമായി. ആദ്യമായാണ് കമ്പ്യൂട്ടര്‍ സഹായ ത്തോടെ ഓണ്‍ലൈനായി വോട്ടിംഗ് നടത്തിയത്. പ്രസിഡന്‍ഷ്യല്‍ രീതിയില്‍ നടത്തപ്പെട്ട തെരഞ്ഞെടുപ്പില്‍ മത്സ രാത്ഥികളായ മുഴുവന്‍ സ്ഥാനാത്ഥികളുടെയും പേരും ഫോട്ടോയും സഹിതം തെളിഞ്ഞു വരുന്ന സ്‌ക്രീനില്‍ വിദ്യാത്ഥികള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാനാത്ഥിയുടെ നേരേ ക്ലിക്ക് ചെയ്താണ് വോട്ട് രേഖപ്പെടു ത്തിയത്.സ്‌ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായി പ്രത്യേകം തയ്യാറാക്കിയ സോ ഫ്റ്റ് വെയറിന്റെ സഹായത്തോടെ പൂര്‍ണ്ണമായും ജനാധിപത്യ രീതിയില്‍ എല്ലാവിധ ക്രമീകരണങ്ങളോടെയാണ് രാവിലെ മുതല്‍ വൈകുന്നേരം വരെ തെരഞ്ഞെടുപ്പ് നടത്തിയത്. നാലു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന അറുന്നൂറോളം കുട്ടി കള്‍ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗിലെ പുതുമയാര്‍ന്ന രീതി കുട്ടികളി ല്‍ അമ്പരപ്പും, കൗതുകവും ഉണര്‍ത്തി.തുടര്‍ന്ന് കമ്പ്യൂട്ട റിന്റെ സഹായത്തോടെ വോട്ടെണ്ണി മൂന്നരയോടെ പ്രധാ നാദ്ധ്യാപകന്‍ ടി.ജെ.ജോര്‍ജ് വിജയികളെ പ്രഖ്യാപിച്ചു.സ്‌ക്കൂള്‍ ലീ ഡറായി ക്രിസ്റ്റി ബെന്നിയേയും, ഡപ്യൂട്ടി ലീഡറായി റസല്‍ മുസ്ത ഫയേയും, ജനറല്‍ സെക്രട്ടറിയായി ആഗ്‌ന റോസ് റോബിനേയും, ജോ. സെക്രട്ടറിയായി മെജോ മാത്യൂവിനെയും തെരഞ്ഞെടുത്തു. അദ്ധ്യാപകരായ ഷിന്റോ കെ മാത്യൂ, ബിബിന്‍ മാത്യൂ, പ്രസ്റ്റില്‍ തോ മസ് അയ്യങ്കാനാല്‍, മോളി സി.ജെ, രഞ്ജിനി രഞ്ചിത്ത്, കൊച്ചുറാണി അബ്രാഹം, സിസ്റ്റര്‍ ലിസ് റോസ്, നിഷാ ജെയിംസ്, റെന്‍സി ഫിലിപ്പ് എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

No comments:

Post a Comment