Latest News

സ്വാതന്ത്ര്യദിന സന്ദേശറാലിനടത്തും

പിലാത്തറ: ഭാരത സ്വാതന്ത്ര്യ ദിനത്തില്‍ കെസിവൈഎം ക ണ്ണൂര്‍ രൂപതയുടെ നേതൃത്വ ത്തി ല്‍ സ്വരാജ്ദിന്‍ സ്വാതന്ത്ര്യ ദിന സന്ദേശ റാലി നടത്തും. മതസൗ ഹാര്‍ദ്ദം സ്ത്രീ സംരക്ഷണംപരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിലൂന്നി കത്തോ ലിക്കാ യുവജന പ്രസ്ഥാനം പ രിയാരം മുതല്‍ പിലാത്തറ വരെ സംഘടിപ്പിക്കുന്ന റാലിയില്‍ സമൂഹത്തിന്റെ നാനാ തുറയി ലു മുള്ള യുവതീയുവാക്കള്‍ അണി നിരക്കും. ഓഗസ്റ്റ് പതിനഞ്ചിന് രാവിലെ ഒമ്പതര മണിക്ക്‌ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് ദിവ്യബ ലി യും നടക്കും. പത്തരമണി ക്ക് പരിയാരത്തു നിന്നും ആരംഭിക്കു ന്ന യുവജന റാലി ദേശീയപാത യോരം വഴി പിലാത്തറയില്‍ സ മാപിക്കും. ഉച്ചക്ക് പന്ത്രണ്ട് മണിക്ക്പിലാത്തറയില്‍ നടക്കുന്ന പൊതു സ മ്മേളനത്തില്‍ സാമൂഹ്യ-സാംസ് ്കാരിക നായകരും കെസി വൈ എം സംസ്ഥാന ഭാരവാഹികളും പങ്കെടുക്കും. 
കണ്ണൂര്‍-കാസര്‍ഗോഡ് ജില്ല ക ളിലെ വിവിധ മേഖലകളില്‍ നി ന്നായി കണ്ണൂര്‍ രൂപതയിലെ അ ഞ്ഞൂറില്‍പരം യുവതീയുവാ ക്ക ള്‍ യുവജന റാലിയില്‍ അണിനിര ക്കും. പ്രചാരണ ഭാഗമായി പ്രധാ ന കേന്ദ്രങ്ങളില്‍ ഫ്‌ലാഷ് മൊബ് അവതരിപ്പിക്കും. പിലാത്തറ െസ ന്റ് ജോസഫ് കോളേജ് ഓഡി റ്റോറിയത്തില്‍ ചേര്‍ന്ന കെസി വൈഎം കണ്ണൂര്‍ രൂപത മുന്‍ കാല നേതാക്കളുടെയും രൂപത ഭാരവാഹികളുടെയും നേതൃയോ ഗം പരിപാടികള്‍ക്ക് രുപം നല്‍ കി. രൂപത ഡയറക്ടര്‍ ഫാദര്‍ ആ രിഷ് സ്റ്റീഫന്‍ ഉദ്ഘാടനം ചെയ ്തു. രൂപത പ്രസിഡന്റ് ബാബു കാഞ്ഞങ്ങാട് അധ്യക്ഷത വഹി ച്ചു. ജനറല്‍ സെക്രട്ടറി ലിജീഷ് മാര്‍ട്ടിന്‍, ഷിജു കുഞ്ഞിമംഗലം, ആദര്‍ശ് ജയമോഹന്‍, ജിന്‍സി കണ്ണാടിപ്പറമ്പ്, ലയലിന്‍സി, സ ന്തോഷ് കാവില്‍, സരിതാ ജേ ക്കബ്, ഷാജി ലോറന്‍സ്, മിറാജ് റെയ്മണ്ട്, ഉറുമീസ് തൃക്കരിപ്പൂര്‍, ഫെബിന ഫെലിക്‌സ് എന്നിവര്‍ പ്രസംഗിച്ചു. 

No comments:

Post a Comment