Latest News

നടി അക്രമിക്കപ്പെട്ട സംഭവംഅപ്പുണ്ണി പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: ഒളിവിലായിരുന്ന ദിലീ പിന്റെ മാനേജര്‍ അപ്പുണ്ണി അ ന്വേ ഷണ സംഘത്തിന് മുന്നില്‍ ഹാജരായി. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇന്ന് ഹാജരാകണമെന്ന് കാട്ടി അപ്പു ണ്ണിക്ക് പോലീസ് നോട്ടീസ് നല്‍ കിയിരുന്നു. ഇതോടെയാണ് രാ വിലെ പത്തേമുക്കാല്‍മണിയോ ടെ ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനായി അപ്പുണ്ണി എത്തിയത്. അപ്പുണ്ണി നല്‍കിയ ജാമ്യാപേക്ഷ നേരത്തെ ഹൈ ക്കോടതി തള്ളിയിരുന്നു. ചോ ദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാ കണമെന്ന ഉത്തരവോടു കൂടി യായിരുന്നു ഹര്‍ജി തള്ളിയത്. ഹൈക്കോടതി വിധിക്ക് പി ന്നാലെയാണ് പോലീസ് അപ്പു ണ്ണിയോട് ഹാജരാകാന്‍ നിര്‍ദ്ദേ ശിച്ച് നോട്ടീസ് നല്‍കിയത്.
നടിയെ ആക്രമിച്ച സംഭവ ത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപി ന് എല്ലാ സഹായവും ചെയ്തത് അപ്പുണ്ണിയാണെന്നാണ് അന്വേ ഷണ സംഘത്തിന്റെ നിഗമനം. അപ്പുണ്ണിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമാവും കേ സില്‍ പോലീസിന്റെ തുടര്‍ നടപ ടി വരുന്നത്. ഗൂഢാലോ ചനയി ല്‍ അപ്പുണ്ണിക്ക് പങ്കുണ്ടെന്ന് വ്യക്തമായാല്‍ ഇന്ന് തന്നെ അ റസ്റ്റുണ്ടാവുമെന്നും പോലീസ് സൂചന നല്‍കുന്നുണ്ട്.

No comments:

Post a Comment