Latest News

സ്വസ്ഥജീവിതം തകര്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം ആപത്കരം: കൂട്ടായ്മ രാമന്തളി

പയ്യന്നൂര്‍: ജനങ്ങളുടെ സ്വസ്ഥജീവിതവും സമാധാന സാഹചര്യവും തകര്‍ത്ത് കൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ആപത്കരമാണെന്നും ജനജീവിതത്തിന് ഭീഷണിയാകുന്നതാണന്നും കൂട്ടായ്മ രാമന്തളി പ്രവര്‍ത്തക സംഗമം അഭിപ്രായപ്പെട്ടു. പരസ്പരവൈര്യത്തിന്റെ പേരില്‍ രക്തം ചിന്തുന്നത് ഭൂഷണമല്ലെന്നും നാടിന്റെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വ രണമെന്നും സംഗമം അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ കെ.കെ ഇസ്മാ യില്‍ അധ്യക്ഷനായി.എം.എസ്.എഫ് മണ്ഡലം സെക്രട്ടറി റഹീസ് രാമന്തളി ഉദ്ഘാടനം ചെയ്തു. ശമ്മസ് എം.കെ, ത്വല്‍ഹ എം.ടി.വി, അഫ്‌സല്‍ രാമന്തളി, മുസ്താഖ് സി.എം, പി.കെ ഫസീല്‍, മുഹമ്മദ് റിസുവാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment