Latest News

അദ്ധ്യാപക -രക്ഷാകര്‍തൃസംഗമം

പയ്യാവൂര്‍: പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ അദ്ധ്യാപക രക്ഷാകര്‍തൃ സംഗമവും എസ്.എസ്.എല്‍.സി.പരീ ക്ഷയ ില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും ,' ജൈത്രോ ത്സവം 2017' എന്ന പേരില്‍ നടന്നു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ജോണ്‍ പൗവ്വത്തില്‍ അദ്ധ്യക്ഷത വഹിച്ചു.ഫാ.സജി പുത്തന്‍പുരയ്ക്കല്‍ അനുഗ്രഹ പ്രഭാഷണവും, സ്‌കോളര്‍ഷിപ്പ് വിതരണവും നിര്‍വ്വഹിച്ചു. ്രപ ധാനാദ്ധ്യാപകന്‍ പി.എം.മാത്യൂ വി.ടി. സാലു ,മാത്യൂ മത്തായി, എന്നിവര്‍ പ്രസംഗിച്ചു. സജി.വി. ജോര്‍ജിന്റെ നേതൃത്വത്തില്‍ 1989 ബാച്ചുകാര്‍ ഒരു പമ്പുസെററ് സ്‌നേഹ സമ്മാനമായി സ്‌ക്കൂള്‍ മാനേജരെ ഏല്‍പ്പിച്ചു.



No comments:

Post a Comment