Latest News

ഇന്ദിരാഗാന്ധി കാലത്തിന് മുമ്പേ നടന്ന ധീരവനിത

തൃക്കരിപ്പൂര്‍: കാലത്തിന് മുമ്പേ നടന്ന ധീര വനിതയായിരുന്നു മു ന്‍ പ്രധാനമന്ത്രി ഇന്ദിരാഗാ ന്ധി യെന്ന്‌കെപിസിസി വൈസ് പ്ര സിഡന്റ് വി.ഡി. സതീശന്‍ എം എല്‍എ അഭിപ്രായപ്പെട്ടു. ഡിസിസി മുന്‍ പ്രസി ഡന്റും പ്രമുഖ സഹകാരിയുമാ യിരുന്ന കെ. വെളുത്തമ്പുവിന്റെ നാമധേയത്തില്‍ തൃക്കരിപ്പൂര്‍ ആ സ്ഥാനമായി രൂപം കൊണ്ട കെ. വെളുത്തമ്പു ഫൗണ്ടേഷന്‍ ഏര്‍ പ്പെടുത്തിയ സഹകാരി അവാര്‍ ഡ് ദാനവും ഇന്ദിരാഗാന്ധി ജന്മ ശതാബ്ദി ആഘോഷ പരിപാടി കളുടെ ഉദ്ഘാടനവും നിര്‍ വ ഹിച്ചു പ്രസംഗിക്കുക യായിരുന്നു അദ്ദേഹം. തൃക്കരിപ്പൂര്‍ കെഎംകെ ഹാ ളില്‍ നടന്ന പരിപാടിയില്‍ കെ. വെളുത്തമ്പു ഫൗണ്ടേഷന്‍ ചെ യര്‍മാന്‍ അഡ്വ.കെ.കെ. രാജേന്ദ്ര ന്‍ അധ്യക്ഷത വഹിച്ചു. തല ശേ രി യില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദി രാഗാന്ധി സഹകരണ ആശുപ ത്രി ചെയര്‍മാനും പ്രമുഖ സഹ കാരിയുമായ മമ്പറം ദിവാകരന് പ്രശസ്തി പത്രവും, ഫലകവും, 10001 രൂപയുമടങ്ങുന്ന അവാര്‍ഡ് നല്‍കിയാണ് ആദരിച്ചത്. അവാര്‍ ഡ് ജേതാവിനെ ജില്ലാ പഞ്ചായ ത്ത് അംഗം എ.ജി.സി. ബഷീര്‍ പൊന്നാട അണിയിച്ചു. എസ്എ സ്എല്‍സി,പ്ലസ് ടു പരീക്ഷകളി ല്‍ ഉന്നത വിജയം നേടിയ വിദ്യാ ര്‍ത്ഥികള്‍ക്ക് കെപിസിസി സെ ക്രട്ടറി കെ. നീലകണ്ഠന്‍ പ്രിയദ ര്‍ശിനി പുരസ്‌കാരവും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. അവാര്‍ ഡ് ജേതാവ് മമ്പറം ദിവാകരന്‍, ഡിസിസി ഭാരവാഹികളായ പി. കെ. ഫൈസല്‍, കെ.പി. പ്രകാ ശന്‍, മാമുനി വിജയന്‍, അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങളായ കെ. ശശി,സി. സുനില്‍കുമാര്‍, ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് ടി.വി. ബാലകൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി. മുകുന്ദന്‍, പി.വി. കണ്ണന്‍ മാസ്റ്റര്‍, കെ. സിന്ധു, ജില്ലാ പഞ്ചായ ത്തംഗം പി.വി. പത്മജ, ബ്ലോക്ക് പഞ്ചായത്തംഗം സി. രവി, കെ. വി. വിജയന്‍, കെ.പി. ജയദേവന്‍, ഷാജി തൈക്കീല്‍ എന്നിവര്‍ പ്രസംഗിച്ചു. 

No comments:

Post a Comment