Latest News

സൗജന്യ ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

പയ്യാവൂര്‍:ഭാരതീയ ചികിത്സാ വകുപ്പ് കണ്ണൂര്‍, ഏരുവേശി ഗ്രാമപഞ്ചാ യത്ത്, ഏരുവേശി ആയൂര്‍വ്വേദ ഡിസ്പന്‍സറിഎന്നിവയുടെ സഹ കരണത്തോടെ ചെമ്പേരി വൈ.എം.സി.എയുടെ നേതൃത്വത്തില്‍ മദര്‍ തെ രേസാ ഓഡിറ്റോറിയത്തില്‍ സൗജന്യ ആയൂര്‍വ്വേദ മെഗാ മെഡി ക്കല്‍ ക്യാമ്പ് നടത്തി.
ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോസഫ് ഐ സക്ക് കുമരംപറമ്പില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വൈ. എം.സി.എ. ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് മാത്യൂ അടുപ്പുകല്ലിങ്കല്‍ അദ്ധ്യക്ഷത വഹിച്ചു.ചെമ്പേരി ലൂര്‍ദ്ദ് മാതാ ഫൊറോന വികാരി റവ.ഡോ. ജോ സഫ് കരിനാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം ഡെ യ്‌സി കവുന്നുകാട്ട്, പ്രോഗ്രാം ഡയറക്ടര്‍ സിബി പിണക്കാട്ട്, സോയി ച്ചന്‍ കുളത്തറ, ബെന്നി പരിന്തിരി ,സുനീഷ് ഉറുമ്പട, റഷീന ഷാജി കണ്ടിരത്തുങ്കല്‍ ,എന്നിവര്‍ പ്രസംഗിച്ചു.ഏരുവേശി ആയൂര്‍വ്വേദ ആസ്പത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ധന്യ ചന്ദ്രന്‍ ക്യാ മ്പിന് നേതൃത്വം നല്‍കി.ഡോ.കെ.സിത്താര പയ്യനാട്ട്, ഡോ.അമ്പിളി മോഹനന്‍, എന്നിവര്‍ രോഗികളെ പരിശോധിച്ച് സൗജന്യമായി മരു ന്നുകള്‍ നല്‍കി. ക്യാമ്പില്‍ മുന്നൂറോളം ആളുകള്‍ പങ്കെടുത്തു.

No comments:

Post a Comment