Latest News

ഹക്കീംവധം:നാലു പേര്‍ക്കും ജാമ്യം

സി.ബി.ഐ സംഘം പയ്യന്നൂരില്‍

പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ തെക്കെ മമ്പല ത്തെ ഹക്കീമിന്റെ കൊലപാതകകേസില്‍ ഗൂഢാലോചനകുറ്റം ചു മത്തി സി.ബി.ഐ സംഘം അ റസ്റ്റ് ചെയ്ത നാലുപേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.
കൊറ്റിയിലെ കെ.പി അബ്ദു ള്‍നാസര്‍(53), ഏലാട്ട് അബ്ദുള്‍ സലാം(72), സംഭവസമയത്ത് മ ലേഷ്യയിലുണ്ടായിരുന്ന ആര്യംപുറത്ത് ഫാസില്‍ മന്‍സിലിലെ ഇസ്മായില്‍(42), പുഞ്ചക്കാട്ടെ ഇ.എം.എസ് മന്ദിരത്തിന് സമീപത്തെ എ.പി. മുഹമ്മദ് റഫീഖ ്(43) എന്നിവര്‍ക്കാണ് എറണാകു ളം സി.ജെ.എം കോടതി ജഡ് ജ് അജികുമാര്‍ ഇന്ന് ഉച്ചയ്ക്ക് പ ന്ത്ര ണ്ട് മണിയോടെ ജാമ്യം അനുവദിച്ചത്.
ഇന്ന് രാവിലെ സി.ബി.ഐ സംഘം സമര്‍പ്പിച്ച ഫോറന്‍സിക് പരിശോധനാ ഫലം പരിശോധിച്ച കോടതി പരിശോധനാഫലം അ റ സ്റ്റിലായവര്‍ക്ക് അനുകൂലമായ സാഹചര്യത്തിലാണ് ജാമ്യം അ നുവദിച്ച് ഉത്തരവിട്ടത്.
പ്രതിഭാഗം അഭിഭാഷകന്‍ ടി.കെ. വിപിന്‍ദാസ് കോടതിയില്‍ ഹാജരായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് ഹക്കീംവധക്കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി മൂന്നുപേരെ അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം മുഹമ്മദ് റഫീക്കിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം നാലുപേരെ യും ബാംഗ്ലൂര്‍ ബന്നാര്‍ഘട്ടയിലെ അക്‌സോനെറ്റ് ഫോ റന്‍സിക് ലാബോറട്ടറിയില്‍ ബ്രെ യിന്‍മാപ്പ് പരിശോധനക്ക് വിധേയമാക്കി യിരുന്നു. ഈ റിപ്പോര്‍ട്ടും പോളിഗ്രാഫ് പരിശോധനാഫലവുമാണ് രഹസ്യ സ്വഭാവത്തോടെ കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം ഹക്കീംവധക്കേസ് അന്വേഷണംഊര്‍ജ്ജിതമാക്കാന്‍ സി.ബി.ഐ സംഘം ഇന്ന് രാ വിലെ വീണ്ടും പയ്യന്നൂരിലെത്തി.
സി.ബി.ഐ അന്വേഷണ സം ഘത്തിലെ രണ്ട് സി.ഐമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് വീണ്ടും പയ്യന്നൂരില്‍ കേസന്വേഷണത്തിനായെത്തിയത്. കൊലപാതകം, തെളിവു നശിപ്പി ക്കല്‍ മൃതദേഹം കത്തിച്ചുകളയാന്‍ ശ്രമം തുടങ്ങിയ കുറ്റകൃത്യത്തിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുള്ള നീക്കത്തോടെയാണ് സിബി.ഐ സംഘം വീ ണ്ടും പയ്യന്നൂരിലെത്തിയിരിക്കുന്നത്. 

No comments:

Post a Comment