Latest News

യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ടിന്റെ വീട് കത്തിച്ച കേസ്: മുപ്പതോളംസിപി.എംകാര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തിനിടെ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ടിന്റെ വീടാക്രമിച്ച് തീവെച്ച കേസില്‍ മുപ്പതോ ളം സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ വീട്ടുടമയുടെ പേരില്‍ പോ ലീസ് കേസെടുത്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് വെള്ളൂര്‍ കണിയേരിയിലെ കെ.പി അരുണ്‍മാസ്റ്ററുടെ വീട് ആക്രമിച്ച് ഗൃഹോപകരണങ്ങ ളും മറ്റും തല്ലിത്തകര്‍ക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെ യ്ത സംഭവത്തില്‍ അരുണ്‍കുമാറിന്റെ പിതാവ്കാമ്പ്രത്ത് മുരളീധരന്റെ പാരിതിയിലാണ് പോലീസ് കേസെടുത്തത് മുപ്പത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പയ്യന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേ സെടുത്ത് അന്വേഷണം തുടങ്ങി.

No comments:

Post a Comment