Latest News

കോണ്‍ഗ്രസ്സ് നേതാവിന്റെ കൃഷിത്തോട്ടം നശിപ്പിച്ചു

പയ്യന്നൂര്‍: കോണ്‍ഗ്രസ്സ് നേതാവിന്റെ വീട്ടുപറമ്പിലെ കൃഷിത്തോട്ടം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. കോണ്‍ഗ്രസ്സ് ജില്ലാ സെകട്ടറി എ.പി. നാരായണന്റെ പുതിയങ്കാവിലെ വീട്ടുമുറ്റത്തെ വാഴയും മറ്റ് കാര്‍ഷിക വിളകളുമാണ് നശിപ്പിച്ചത്. വീട്ടിലെ വരാന്തിയിലിട്ടിരുന്ന ഫര്‍ണിച്ചറുകളും പൂച്ചട്ടികളും നശിപ്പിച്ചിട്ടുണ്ട്. നാരായണനും ഭാര്യയും കഴിഞ്ഞ ദിവസം മകന്റെ വീട്ടില്‍ പോയതായിരുന്നു. ഇന്ന് രാവിലെ അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാരായണന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. എസ്.ഐ. അശോകനും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.




No comments:

Post a Comment