Latest News

രാമന്തളി-എട്ടിക്കുളം റോഡ് നവീകരണത്തിന് മൂന്നുകോടി

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി അനുബന്ധ വികസന പ്രവ ര്‍ത്തനങ്ങളുടെ ഭാഗമായി പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍-രാമന്തളി-എട്ടിക്കുളം റോഡ് നവീകരണത്തിന് സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന സിവില്‍, മിലിട്ടറിലെയ്‌സണ്‍ സമ്മേളനത്തിലാണ്തീരുമാനം. രാമന്തളി എട്ടിക്കുളം റോഡ് 2.500 മുതല്‍ അഞ്ചുകിലോമീറ്റര്‍ ദൂരം നാവിക അക്കാദമി ഗേറ്റ് വരെയുമാണ് നവീകരണം നടത്തുക. പ്രവൃത്തിക്ക് വിശദമായ എസ്റ്റിമേറ്റ് സമര്‍പ്പിക്കുന്നതിന് പൊതുമരാ മത്ത് വകുപ്പ് റോഡുകളും പാലങ്ങളും വിഭാഗം ചീഫ് എഞ്ചിനീ യര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് പ്രവൃത്തി കള്‍ക്ക് മുന്നൂറ്റിമൂന്ന് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയും ഭരണാനുമതിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റ് അംഗീകരിച്ച സര്‍ക്കാര്‍ ഭരണാനുമതിയും പ്രത്യേക അനുമതിയും നല്‍കി ഉത്തരവാകു കയായിരുന്നു. ഇതിനു പുറമെ മാടായി ടി.ബി. മുട്ടം-പാലക്കോട്-എട്ടിക്കുളം ഹൈസ്‌കൂള്‍ റോഡ് നവീകരണത്തിനും യോഗത്തില്‍ തീരുമാനമായി.

No comments:

Post a Comment